ജയില്‍ ഭക്ഷണവും ഇരുണ്ട മുറിയും ഉള്ള അന്തരീക്ഷം
ഏതൊരാള്‍ക്കും വന്യമായ ഭീതി ഉണ്ടാക്കുന്നതാണ്.
എന്നാല്‍ തെലുങ്കാനയിലെ മെഡാക്ക് ജെയില്‍ ഇതില്‍
നിന്ന് വ്യത്യസ്തമാണ്.
ജൂണ്‍ 5 നാണ് ഇവിടുത്തെ ജയില്‍ മ്യൂസിയം ഉദ്ഘാടനം
ചെയ്തത്. ഇപ്പോള്‍ ഈ ജയില്‍ മ്യൂസിയം വളരെ
പ്രശസ്തമാണ്. നിരവധി പേരാണ് ഇവിടം
സന്ദര്‍ശിക്കാനായി എത്തുന്നത്.
തെലുങ്കാനയിലെ മെഡാക്ക് ജില്ലാ ജയിലിലേക്ക്
നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ട്രിപ്പ് പോകാം.
എല്ലാവര്‍ക്കും വേണ്ടി ഇവിടുത്തെ ജയിലിന്റെ
വാതില്‍ തുറന്നു കിടക്കുകയാണ്. രാവിലെ 6മുതല്‍ 6.30 വരെ ചായയും, 7 മുതല്‍ 7.30
വരെ പ്രഭാതഭക്ഷണവും, 10.30 മുതല്‍ 11 വരെ
ഉച്ചഭക്ഷണവും, ഉച്ചയ്ക്ക് 12.30 ചായയും, 4.30
മുതല്‍ 5 വരെ രാത്രി ഭക്ഷണവും ഇവിടെ നല്‍കുന്നു.
500 രൂപ അടച്ചാല്‍ 24 മണിക്കൂര്‍ ഈ ജയിലില്‍ ചിലവഴിക്കാം. ആളുകള്‍ക്ക് സന്ദര്‍ശിക്കാനായി ഇവിടെ ജയില്‍ മ്യൂസിയവും ഉണ്ട്. ജയില്‍ച്ചട്ടം അനുസിച്ചുള്ള ഖാദി വസ്ത്രങ്ങള്‍, കിടക്ക, സ്്റ്റീല്‍ പാത്രം, സ്റ്റീല്‍ഗ്ലാസ്, സ്റ്റീല്‍ മഗ്ഗ്, വാഷിംഗ് സോപ്പ്, ടോയ്‌ലെറ്റ് സോപ്പ് എന്നിവയും ഇവിടെ ഉണ്ട്. ജയിലില്‍ കാണുന്ന എല്ലാം ഇവിടെ ഉണ്ടാകും.
Post Your Comments