KeralaNewsIndia

യോഗ, ധ്യാനം എന്നിവയെപ്പറ്റി മനസു തുറന്ന്‍ ഉപരാഷ്ട്രപതി

തിരുവനന്തപുരം: യോഗയും ധ്യാനവും ആദ്ധ്യാത്മിക അനുഭൂതിയിലേക്കുള്ള മാര്‍ഗമാണെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അഭിപ്രായപെട്ടു. ശാന്തിഗിരി ആശ്രമത്തില്‍ കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷത വഹിച്ചു. രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്‍, വനം മന്ത്രി കെ. രാജു, ഡോ.എ. സമ്പത്ത് എംപി, സി. ദിവാകരന്‍ എംഎല്‍എ, മുന്‍ എംഎല്‍എ കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍, പത്മഭൂഷന്‍ ജേതാവ് ബിന്ദേശ്വര്‍ പഥക്, ആര്‍. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി സ്വാഗതവും ജനറല്‍ സെക്രട്ടറി ചൈതന്യ ജ്ഞാനതപസ്വി നന്ദിയും പറഞ്ഞു.

യോഗപരിശീലനം പിരിമുറുക്കവും സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. യോഗ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക നിയന്ത്രണത്തിനും സഹായിക്കുന്നുണ്ട്. ധ്യാനം തലച്ചോറിനെ ഉദ്ദീപിക്കുകയും പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും വികാരങ്ങളെയും സമ്മര്‍ദ്ദങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നു. ജൈന, ബുദ്ധ മതവിശ്വാസികള്‍ യോഗയും ധ്യാനവും പിന്‍തുടര്‍ന്നിരുന്നു. ക്രിസ്തുമതത്തിലും ഇസ്ലാംമതത്തിലും ധ്യാനത്തിന് പ്രാധാന്യമുണ്ട്. യോഗ നൂറ്റാണ്ടുകളായി പിന്തുടരുന്ന ചര്യയാണ്. ഹൃദ്രോഗങ്ങളക്കമുള്ള രോഗങ്ങളെ നിയന്ത്രിക്കാനും ധ്യാനത്തിനു കഴിയും. കരുണാകരഗുരു ആവശ്യപ്പെട്ടത് ധ്യാനത്തിലൂടെയോ പ്രാത്ഥനകളിലൂടെയോ സേവനത്തിലൂടെയോ മഹത്തായ അനുഭവങ്ങള്‍ നേടാനാണ് എന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button