NewsHealth & Fitness

വൈറ്റമിന്‍ എ: ശിശുമരണ നിരക്ക് കുറയ്ക്കാന്‍ അത്യന്താപേക്ഷിതം

കുട്ടികള്‍ക്ക് വൈറ്റമിന്‍ എ നല്‍കുന്നതിലൂടെ മരണനിരക്ക് 11 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് പഠനം. ഉത്തരേന്ത്യയിലെ അഞ്ച് വയസില്‍ താഴെയുള്ള പത്ത് ലക്ഷം വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അതേസമയം, ലോകമൊട്ടാകെ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ മരണനിരക്ക് 24 ശതമാനം വരെ കുറക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.സംസ്ഥാനത്തെ ഗവൺമെന്റ് ആശുപത്രികളിൽ വൈറ്റമിന്‍ എ ഡോസ് ഇല്ലാത്തതാണ് കാരണം. കേരളത്തില്‍ ജനിക്കുന്ന കുട്ടികളില്‍ 60 ശതമാനവും പ്രതിരോധ മരുന്നുകള്‍ക്കായി എത്തുന്നത് സ്വകാര്യ ആസ്പത്രികളിലാണ്

രാജ്യത്ത് നടത്തിയ സര്‍വേ പ്രകാരം ആറ് മുതല്‍ 59മാസംവരെ പ്രായമുള്ള 68 ശതമാനംകുട്ടികള്‍ക്ക് മാത്രമാണ് വൈറ്റമിന്‍ എ ലഭിക്കുന്നത്. ജനിച്ച് ഒമ്പതാം മാസംമുതലാണ് കുഞ്ഞുങ്ങള്‍ക്ക് വൈറ്റമിന്‍ എ നല്‍കുന്നത്. അഞ്ചാംപനിക്കുള്ള പ്രതിരോധ മരുന്നിനൊപ്പമാണ് ഇത് നല്‍കുന്നത്.അഞ്ച് വയസ്സിനുള്ളില്‍ ഒമ്പത് തവണയാണ് വൈറ്റമിന്‍ എ കുട്ടികള്‍ക്ക് നല്‍കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button