ഇന്ത്യ വാങ്ങാനിരിക്കുന്ന വമ്പന്‍ ഹെലിക്കോപ്റ്റര്‍ ശ്രേണിയില്‍ പെട്ട സിഎച്ച് 47 എഫ് ചിനൂക്ക് ഹെലികോപ്റ്ററുകളുടെ നിര്‍മ്മാണപുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി ബോയിങിന്റെ ഫിലാഡല്‍ഫിയയിലെ നിര്‍മ്മാണ കേന്ദ്രം ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ സന്ദർശിക്കും.2019ലാണ് അമേരിക്കന്‍ കമ്പനിയായ ബോയിങ് ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് കൈമാറുക.വലിയ തോതില്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഹെലികോപ്റ്ററുകളുടെ കാര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനക്കുള്ള കുറവ് പരിഹരിക്കുകയാണ് ചിനൂക്ക് ഹെലികോപ്റ്റര്‍ വാങ്ങുന്നതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവില്‍ സോവിയറ്റ് നിര്‍മ്മിത എംഐഐ 26 ഹെലികോപ്റ്ററുകളാണ് അത്യാവശ്യ സന്ദര്‍ഭങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും സൈനികരെ വിന്യസിക്കുന്നതിനും ആവശ്യമുള്ള സാധന സാമഗ്രികള്‍ എത്തിക്കുന്നതിനും ഇന്ത്യൻ സേന ഉപയോഗിക്കുന്നത്.
ത്രിദിന സന്ദര്‍ശനത്തിനായി ഞായറാഴ്ച്ച തന്നെ പരീക്കര്‍ അമേരിക്കയിലെത്തി. സന്ദര്‍ശനത്തിനിടെ ഇന്ത്യയും അമേരിക്കയും തമ്മില്‍ സൈനിക സഹകരണ കരാറില്‍ ഒപ്പിട്ടു. യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അടക്കമുള്ളവയുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങള്‍ കൈമാറുന്നതിനും വ്യോമ താവളങ്ങൾ ഉപയോഗിക്കുന്നതിനുമുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ 15 ചിനൂക്ക് ഹെലിക്കോപ്റ്ററുകള്‍ക്കും 22 എഎച്ച് 64ഇ അപ്പാച്ചെ ലോങ്‌ബോ ഹെലികോപ്റ്ററുകള്‍ക്കുമുള്ള കരാറില്‍ ബോയിംങുമായി ഏര്‍പ്പെട്ടത്. 3.1 ബില്യണ്‍ ഡോളറിന്റെ കരാറാണിത്.റഷ്യയില്‍ നിന്നുള്ള എതിരാളികളെ മറികടന്നാണ് ബോയിങ് ഇന്ത്യയില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ കരാര്‍ നേടിയത് .എംഐ 26 ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകളും എംഐ 28എന്‍ നൈറ്റ് ഹണ്ടര്‍ ഹെലികോപ്റ്ററുകളുമായിരുന്നു റഷ്യന്‍ കമ്പനി ഇന്ത്യന്‍ വ്യോമസേനക്ക് വാഗ്ദാനം ചെയ്തത്. നിലവില്‍ ഇന്ത്യയുമായി ഏറ്റവും വലിയ പ്രതിരോധ ഇടപാട് നടത്തുന്നത് അമേരിക്കയാണ്. കഴിഞ്ഞ ഏഴ്വര്‍ഷത്തിനിടെ 13 ബില്യണ്‍ ഡോളറിന്റെ കരാറാണ് യുഎസ് ഇന്ത്യയില്‍ നിന്നും നേടിയത്. 1962ല്‍ പുറത്തിറങ്ങിയ ചിനൂക്ക് ഹെലികോപ്റ്ററുകളുടെ ആദ്യ പതിപ്പ് അമേരിക്ക വിയറ്റ്‌നാം യുദ്ധത്തിനിടെയാണ് ഉപയോഗിച്ചിരുന്നത്.
ഇന്ത്യ വാങ്ങുന്ന ഹെലികോപ്റ്ററുകളുടെ നിര്‍മ്മാണ പുരോഗതി നേരിട്ട് കണ്ട് വിലയിരുത്തുകയെന്നതാണ് മനോഹര്‍ പരീക്കറിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട.2019 മാര്‍ച്ച് മുതല്‍ ബോയിങ് ഇന്ത്യയ്ക്ക് ഹെലികോപ്റ്ററുകള്‍ കൈമാറിത്തുടങ്ങുമെന്നാണ് കരാര്‍.
Post Your Comments