NewsIndia

കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും നായയെ വലിച്ചെറിഞ്ഞ സാമൂഹ്യദ്രോഹികള്‍ക്ക് ശിക്ഷ!

ചെന്നൈ: കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് നായയെ താഴോട്ട് വലിച്ചെറിഞ്ഞ സംഭവത്തില്‍ കുറ്റക്കാരായ രണ്ട് എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്കും രണ്ടു ലക്ഷം രൂപവീതമുള്ള പിഴശിക്ഷ വിധിക്കപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഡോ.എം.ജി.ആര്‍ മെഡിക്കല്‍ സര്വകലാശാലയാണ് പിഴശിക്ഷയുടെ കാര്യത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

എം.ബി.ബി.എസ്. വിദ്യാര്‍ഥികളായ ഗൗതം സുദര്‍ശന്‍, ആഷിഷ് പോള്‍ എന്നിവരോട് ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡില്‍ പിഴയൊടുക്കാനാണ് സര്വകലാശാലയുടെ നിര്‍ദ്ദേശം. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഇരുവരും ചെന്നൈയില് വെച്ച് നായയെ ടെറസ്സില്‍നിന്ന്‍ താഴേക്കു വലിച്ചെറിഞ്ഞത്. ക്യാമറ നോക്കി ചിരിച്ചു കൊണ്ടായിരുന്നു ഇവര്‍ ഈ ക്രൂരകൃത്യം ചെയ്തത്. പ്രാണവേദനയോടെ പട്ടി കരയുന്ന ശബ്ദവും ദൃശ്യത്തോടൊപ്പമുണ്ടായിരുന്നു.

ഇവരുടെ ഈ പൈശാചികതയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും വന്‍വിവാദം സൃഷ്ടിക്കുകയും ചെയ്തതോടെ മൃഗസ്നേഹികള്‍ രംഗത്തെത്തി. അന്തോണി റൂബിന്, ശ്രാവണ്‍ കൃഷ്ണന്‍ എന്നിവര്‍ ഇതിനെതിരെ പരാതി നല്‍കി. ജൂലായ് ആറിനാണ് ഗൗതമും ആഷിഷ് പോളും അറസ്റ്റിലാകുന്നത്. പട്ടിയെ ജീവനോടെ കണ്ടെത്തി മൃഗസ്നേഹികളുടെ സംരക്ഷണത്തിലാക്കി.

shortlink

Post Your Comments


Back to top button