കറുകുറ്റിയിലെ അപകടത്തിനു പിന്നാലെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം പൂർണ സ്തംഭനാവസ്ഥയിലേക്ക്.തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിൽ 202 സ്ഥലങ്ങളിൽ വിള്ളലുണ്ടെന്നാണ് കണ്ടെത്തൽ.അതിനാൽ ഇവിടങ്ങളിൽ 30 കിലോമീറ്റർ വേഗമേ പാടുള്ളുവെന്നതിനാൽ വേഗനിയന്ത്രണം വയ്ക്കുമെന്ന തീരുമാനത്തോടെയാണ് ട്രെയിൻ ഗതാഗതം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുന്നത്. തീരുമാനം ഇന്നു മുതൽ നടപ്പാക്കുമെന്നു ദക്ഷിണ റെയിൽവേ എൻജിനീയേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
നിലവിൽ ട്രെയിനുകൾ പലതും വൈകിയാണ് ഒാടുന്നത്. അതിനൊപ്പം വേഗനിയന്ത്രണം കൂടിയാകുമ്പോൾ ട്രെയിൻ യാത്ര ദുരിതത്തിലാകും. അപകടത്തിനു കാരണമായ റെയിൽ പാളത്തിലെ വിള്ളൽ സംബന്ധിച്ച് ഉദ്യോഗസ്ഥൻ മൂന്നു തവണ നൽകിയ മുന്നറിയിപ്പ് എൻജിനീയറിങ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അവഗണിച്ചുവെന്ന ആരോപണവും ഉയർന്നുവരുന്നുണ്ട്.
Post Your Comments