Kerala

ജോലി സമയത്ത് ഓണാഘോഷം വേണ്ട- സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം● ജോലി സമയത്ത് ഓണാഘോഷം വേണ്ടെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കി. ജോലി സമയം ഒഴിവാക്കി ഓണാഘോഷം ക്രമീകരിക്കണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് പറയുന്നു.

ഓണാഘോഷത്തിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്. 10 മുതല്‍ 16 വരെയുള്ള തീയതികളില്‍ ഓഫീസുകള്‍ക്ക് അവധിയായതിനാല്‍ ജോലിസമയം ഒഴിവാക്കി ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും വകുപ്പ് മേധാവികൾ ഇത് ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

shortlink

Post Your Comments


Back to top button