NewsIndia

പ്രസവവേദനയാല്‍ പിടയുന്ന സ്ത്രീയോട് അധികൃതരുടെ കടുത്ത അവഗണന

ഭോപ്പാൽ:ആംബുലന്‍സ് കിട്ടാത്തതിന്റെ പേരില്‍ പ്രസവ വേദനകൊണ്ട് പുളഞ്ഞ മകളെ കിലോമീറ്ററോളം പിതാവ് സൈക്കിളില്‍ കയറ്റി യാത്രചെയ്യുകയായിരുന്നു. നന്ഹേഭായി എന്ന പിതാവാണ് മകള്‍ പാര്‍വതിയുടെ സുഖപ്രസവത്തിനായി ആറു കിലോമീറ്ററോളം മകളെയും സൈക്കിളിലിരുത്തി യാത്ര ചെയ്തത്. പ്രസവവേദന കൊണ്ട് തളര്‍ന്ന മകള്‍ പാര്‍വതിയെ ആശുപത്രിയിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നാട്ടിൻപുറങ്ങളിലുള്ളവരുടെ ആവശ്യത്തിനായി രൂപികരിച്ച ജനനി എക്സ്പ്രസിലേക്ക് ഭായി നിരവധി തവണ വിളിച്ചെങ്കിലും മറുപടിയൊന്നുമുണ്ടായില്ല.

ഇനിയും കാത്തിരുന്നാല്‍ മകള്‍ക്ക് ആപത്ത് പിണഞ്ഞാലോ എന്ന് ഭയന്ന് ഭായി മകളെ സൈക്കിളിലിരുത്തി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഭായിയുടെ മകള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ ആശുപത്രി അധികൃതര്‍ പ്രസവത്തിനു ശേഷം വീട്ടിലേക്ക് മകളെ തിരിച്ചുകൊണ്ടുവരാനും ആംബുലന്‍സ് അനുവദിച്ചില്ല. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും സൈക്കിളിലിരുത്തി തന്നെയാണ് വീട്ടിലെത്തിച്ചതും.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതേ സ്ഥലത്തു തന്നെ മൂന്നു ദിവസം മുൻപ് പ്രസവവേദന കൊണ്ട് അവശയായ സ്ത്രീക്ക് ആറു കിലോ മീറ്ററോളം നടന്ന് ആശുപത്രിയിലെത്തേണ്ട ഗതികേടും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button