Kerala

ഷംസീറിനും പി.പി ദിവ്യയ്ക്കുമെതിരെ കേസ്

തിരുവനന്തപുരം● കണ്ണൂര്‍ തലശേരിയില്‍ ദളിത്‌ പെണ്‍കുട്ടി അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.പി ദിവ്യ എന്നിവര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ കേസെടുത്തു. സെപ്റ്റംബര്‍ 27 ന് കമ്മീഷനില്‍ ഹാജരായി വിശദീകരണം നല്‍കാനും കമ്മീഷന്‍ ചെയര്‍മാന്‍ പി.എന്‍ വിജയകുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

പാര്‍ട്ടി ഓഫീസ് ആക്രമിച്ചെന്ന പരാതില്‍ കോണ്‍ഗ്രസ് നേതാവിന്റെ മക്കളായ അഞ്ജന, അഖില എന്നിവരെ പോലീസ് കേസെടുത്ത് ജയിലില്‍ അടച്ചിരിന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ അഞ്ജന വീട്ടിലെത്തിയ ശേഷം ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഷംസീറിന്റെയും ദിവ്യയുടേയും ആരോപണങ്ങളെത്തുടര്‍ന്നാണ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയവേ അഞ്ജന മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button