പറവൂര്‍ : സി.പി.എം മൂത്തകുന്നം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ബി.ഡി.ജെ.എസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി വാവക്കാട് മഠത്തിശ്ശേരി എം.സി. വേണു(49) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 6 നു ശേഷം മൂത്തകുന്നത്തെ കളവമ്പാറ ബില്‍ഡിംഗ്സിന്റെ രണ്ടാം നിലയിലുള്ള സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് വേണുവിന്റെ മൃതദ്ദേഹം ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നേരത്തെ ദീര്‍ഘകാലം സി.പി.എമ്മിന്റെ വടക്കേകരയിലെ സജീവപ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു വേണു. നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പാണ് വേണു ബി.ഡി.ജെ.എസില്‍ ചേര്‍ന്നത്. തനിക്ക് നിരന്തരം വധഭീഷണി ഉണ്ടെന്ന് വേണു നേരത്തെ ഉന്നതപൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതിന് എതിരെ വേണുവും സഹപ്രവര്‍ത്തകരും കലാപക്കൊടി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് വേണു പാര്‍ട്ടിയില്‍ നിന്ന് രാജി വെയ്ക്കുകയും ബി.ഡി.ജെ.എസില്‍ ചേരുകയുമായിരുന്നു.
Post Your Comments