ദുബായ്● തറതുടയ്ക്കുന്ന മോപ് കൊണ്ട് സഹപ്രവര്‍ത്തകനെ കുത്തിക്കൊന്ന മൂന്ന് പ്രവാസികള്‍ ദുബായില്‍ വിചാരണ നേരിടുന്നു. 24, 25, 26 പ്രായമുള്ള മൂന്ന് നൈജീരിയന്‍ പൌരന്മാണ് പ്രതികള്‍. മേയ് 5ന് അല്‍ മുറഖബാത്തിലെ വില്ലയിലാണ് കൊലപാതകം നടന്നത്. പിറന്നാള്‍ പാര്‍ട്ടിക്കിടെയായിരുന്നു കൊലപാതകം. മദ്യലഹരിയിലായിരുന്ന പ്രതികള്‍ തറ തുടയ്ക്കുന്ന മോപ്പിന്റെ കോലിന്റെ ഒടിഞ്ഞ ഭാഗം ഇടത് കൈയ്യില്‍ കുത്തിയിറക്കിയാണ് കൊല നടത്തിയത്. പ്രധാന ഞരമ്പ് മുറിഞ്ഞ് രക്തമൊഴുകിയാണ് മരണം സംഭവിച്ചത്.
ഒന്നാം പ്രതിയെ നൈഫ് പ്രദേശത്ത് നിന്നും മൂന്നാം പ്രതിയെ ഷാര്‍ജയില്‍ നിന്നും സംഭവം ദിവസം തന്നെ പിടികൂടിയിരുന്നു. പിറ്റേന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാണ് രണ്ടാം പ്രതിയെ പോലീസ് പിടികൂടിയത്.
Post Your Comments