International

സ്വര്‍ണം പൂശിയ വിമാനവുമായി ഒരു രാജാവ്‌

ക്വലാലംപൂര്‍● മലേഷ്യയിലെ ജോഹോര്‍ പ്രവിശ്യയിലെ രാജാവ് സുല്‍ത്താന്‍ ഇബ്രാഹിം ഇസ്മായില്‍ ഇബ്‌നി അല്‍മര്‍ഹും സുല്‍ത്താന്‍ ഇസ്‌കന്തറിന്റെ ആഡംബര കാര്‍ പ്രേമവും വിലകൂടിയ കളിപ്പാട്ടങ്ങളോടുമുല്ല പ്രേമം ലോക പ്രശസ്തമാണ്. അദ്ദേഹം തന്റെ വാഹന-വിമാന വ്യൂഹത്തിലേക്ക് സ്വര്‍ണ്ണം പൂശിയ വിമാനം കൂടി ചേര്‍ത്തിരിക്കുകയാണ് ഇപ്പോള്‍. അതെ, ഒന്നാംതരം സ്വര്‍ണം പൂശിയ ബോയിംഗ് 737-800 ജെറ്റ് വിമാനം.

ജോഹോറിന്റെ രാജകീയ ചിഹ്നം അനാവൃതമാകുന്ന ലിവറിയുള്ള ഈ ബോയിംഗ് ബിസിനസ് ജെറ്റ് 2 വിമാനത്തിന് തുടര്‍ച്ചയായി 10 മണിക്കൂര്‍ പറക്കാന്‍ കഴിയും. സ്വകാര്യ ആവശ്യങ്ങള്‍ക്കായി സുല്‍ത്താന്‍ സ്വന്തമാക്കിയ വിമാനം സുല്‍ത്താന് വേണ്ടി പ്രത്യേകം കസ്റ്റമസൈസ് ചെയ്തതാണ്. ഈ വിമാനത്തിന് 600 കോടി രൂപയോളമാണ് സുല്‍ത്താന്‍ മുടക്കിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് വര്‍ഷത്തോളമെടുത്താണ് വിമാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇന്റീരിയര്‍ ജോലികള്‍ തീര്‍ക്കാന്‍ മാത്രം 18 മാസത്തോളമെടുത്തു. 25 മുതല്‍ 30 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തിനുള്ളില്‍ ഡൈനിംഗ് റൂം, കിടപ്പുമുറി, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

shortlink

Post Your Comments


Back to top button