NewsTechnology

സ്മാര്‍ട്ട്‌ വാച്ചുകളുമായി ഇന്ത്യന്‍ വിപണി കീഴടക്കാന്‍ മെയ്സു

ചൈനീസ് മൊബൈല്‍ കമ്പനിയായ ‘മെയ്‌സു’ ( Meizu ) രണ്ടു വര്‍ഷമായി ഇന്ത്യന്‍ വിപണിയില്‍ സജീവമാണ് അവരുടെ ഉൽപ്പന്നമായ ‘മെയ്‌സു നോട്ട്’ എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലും വിപണിയിൽ ലഭ്യമാണ് .സ്മാര്‍ട്‌ഫോണുകള്‍ക്ക് പിന്നാലെ മെയ്‌സു സ്മാര്‍ട്ട്‌വാച്ചുകളും അവതരിപ്പിക്കുന്നു എന്നതാണ് ടെക്‌ലോകത്ത് നിന്നുള്ള പുതിയ വാര്‍ത്ത.ചൈനീസ് വെബ്‌സൈറ്റായ ടാവോബാവോയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് .

മെറ്റല്‍ ബോഡിയുള്ള മെയ്‌സു സ്മാര്‍ട്‌വാച്ചിന് ‘മിക്‌സ്’ ( Meizu Mix ) എന്നാണ് പേര്. കറുപ്പ്, വെള്ളി നിറങ്ങളിലെത്തുന്ന വാച്ചിന് തിരഞ്ഞെടുക്കാന്‍ ഡെനിം, ലെതര്‍, സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നീ മൂന്ന് സ്ട്രാപ് ഓപ്ഷനുകളുമുണ്ട്.ഇപ്പോള്‍ വില്പനയിലുള്ള മോട്ടോ 360, സാംസങ് ഗിയര്‍ 2 എന്നീ സ്മാര്‍ട്‌വാച്ചുകളെ പോലെ ഡിജിറ്റല്‍ ഡിസ്‌പ്ലേയല്ല മെയ്‌സു മിക്‌സിനുള്ളത്. സാധാരണ വാച്ചുകളിലേതു പോലെയുള്ള സൂചിയും ഡയലുമൊക്കെയാണിതിലുള്ളത്. സ്വിസ് നിര്‍മിതമായ മൂവ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന വാച്ചിന്റെ ഡയല്‍ ആവരണം സഫയര്‍ ഗ്ലാസ് കൊണ്ട് നിര്‍മിച്ചതാണ്.

കാഴ്ചയില്‍ സാധാരണ വാച്ചാണെങ്കിലും സ്മാര്‍ട്‌വാച്ചിലെ എല്ലാ സംവിധാനങ്ങളും ഇതിലുണ്ട്. എല്‍ഇഡി നോട്ടിഫിക്കേഷന്‍ ലൈറ്റ്, ബ്ലൂടൂത്ത് 4.0 പിന്തുണ എന്നിവയുള്ള വാച്ചിനെ മെയ്‌സു ആപ്പ് വഴി നിങ്ങളുടെ സ്മാര്‍ട്‌വാച്ചുമായി ബന്ധിപ്പിക്കാനാകും.വ്യായാമത്തിനിറങ്ങുന്നയാളുടെ ശാരീരിക ചലനങ്ങളറിയാന്‍ ജിറോസ്‌കോപ്പ്, ആക്‌സിലറോമീറ്റര്‍ എന്നിവയും വാച്ചിലുണ്ട് ഒക്‌ടോബര്‍ മുതലാണ് വില്പന ആരംഭിക്കുന്നത്.

shortlink

Post Your Comments


Back to top button