ലണ്ടൻ: ഇന്ത്യന്‍ വംശജനായ ബാലന്‍ മരുന്നുകളോട് പ്രതികരിക്കാത്ത ഏറ്റവും മാരകമായ സ്തനാര്‍ബുദത്തിന് ചികിത്സ കണ്ടെത്തിയെന്ന് റിപോർട്ടുകൾ . അവകാശവാദവുമായി രംഗത്തെത്തിയത് കൃതിന്‍ നിത്യാനന്ദം എന്ന പതിനാറുകാരനാണ്. മാരകമായ ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദത്തെ മരുന്നുകളോട് പ്രതികരിക്കുന്ന തരം അര്‍ബുദമായി പരിവര്‍ത്തനപ്പെടുത്താനുള്ള വഴിയാണ് കൃതിന്‍ കണ്ടെത്തിയിരിക്കുന്നത്.
ഭൂരിഭാഗം സ്തനാര്‍ബുദങ്ങള്‍ക്കും കാരണം ഈസ്‌ട്രെജന്‍, പ്രൊജെസ്റ്റെറോണ്‍ എന്നീ ഹോര്‍മോണുകളുടെയും വളര്‍ച്ചയെ ത്വരപ്പെടുത്തുന്ന രാസവസ്തുക്കളുടെയും സാന്നിധ്യത്തിലെ വ്യത്യാസങ്ങളാണ്. ടാമോക്‌സിഫെന്‍പോലുള്ള മരുന്നുകള്‍ക്ക് ഈ വ്യത്യാസത്തെ പ്രതിരോധിക്കാനും ഫലപ്രദമായ ചികിത്സ സാധ്യമാക്കാനും കഴിയും.
എന്നാല്‍, ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദ കോശങ്ങളുടെ ഉപരിതലത്തില്‍ മരുന്നുകണികകളെ സ്വീകരിക്കാനുള്ള ഉത്തേജനസ്വീകരണികളില്ല (റിസപ്റ്ററുകള്‍) അതിനാല്‍, ശസ്ത്രക്രിയ, റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങി ഏല്ലാ ചികിത്സാരീതികളും സംയോജിതമായി ഉപയോഗിക്കേണ്ടിവരും. ഇത് രോഗിയുടെ അതിജീവനസാധ്യത കുറയ്ക്കുന്നു.
താന്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ചികിത്സിക്കാന്‍പ്രയാസമുള്ള അര്‍ബുദങ്ങളെ ചികിത്സയോട് പ്രതികരിക്കുന്നവയാക്കി പരിവര്‍ത്തനപ്പെടുത്താനുള്ള വഴിയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കൃതിന്‍ പറയുന്നു. ചികിത്സയ്ക്കുവഴങ്ങാത്ത അര്‍ബുദകോശങ്ങളെ അങ്ങനെത്തന്നെ നിലനിര്‍ത്തുന്ന ഐ.ഡി.4 പ്രോട്ടീനിന്റെ ഉത്പാദനം തടയുന്ന വഴിയാണ് കണ്ടെത്തിയിരിക്കുന്നത്. അര്‍ബുദമുഴകളെ വരുതിയിലാക്കാന്‍ കഴിയുന്ന ‘പിടെന്‍’ ജീനിന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിച്ച് കീമോതെറാപ്പി കൂടുതല്‍ ഫലപ്രദമാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.കൃതിന്‍ പറയുന്നത് രണ്ടുതരത്തിലുള്ള ഈ ചികിത്സ പരമ്പരാഗതമരുന്നുകളേക്കാള്‍ ഫലപ്രദമാണെന്നാണ്.
കൃതിന്റെ ചികിത്സാ ആശയം ഇടംനേടിയത് യുവശാസ്ത്രജ്ഞര്‍ക്കായി ബ്രിട്ടനില്‍ നടക്കുന്ന ശാസ്ത്രപരിപാടിയായ ‘ബിഗ് ബാങ് ഫെയറി’ന്റെ ഫൈനലിലാണ് . അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ പത്തുവര്‍ഷംമുമ്പേ കണ്ടെത്തി രോഗമൂര്‍ച്ഛ തടയാന്‍ സഹായിക്കുന്ന പരിശോധനാരീതി ആവിഷ്‌കരിച്ച് ‘ഗൂഗിള്‍ സയന്‍സ് ഫെയറി’ല്‍ അവതരിപ്പിച്ച് കഴിഞ്ഞവര്‍ഷം കൃതിന്‍ വാര്‍ത്തയില്‍ ഇടംനേടിയിരുന്നു.
Post Your Comments