NewsGulf

ഖത്തറില്‍ വിമാനയാത്രക്കാര്‍ക്ക് “പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ്” ഏര്‍പ്പെടുത്തുന്നു

ദോഹ : ഡിസംബർ ഒന്ന് മുതൽ ഖത്തറിൽ വിമാനയാത്രക്കാർക്ക് അധികനിരക്ക് ഈടാക്കുന്നു. മുപ്പത്തിയഞ്ച് ദിർഹം വീതമാണ് ഈടാക്കുക. പാസഞ്ചർ ഫെസിലിറ്റി ചാർജ് എന്ന നിലയ്ക്ക് ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരിൽ നിന്നുമായിരിക്കും ഈ തുക ഈടാക്കുക.

ഡിംസബര്‍ ഒന്നിന് ശേഷം നടത്തുന്ന യാത്രകള്‍ക്കുള്ള ടിക്കറ്റ് ബുക്കിങ്ങുകൾക്ക് മുപ്പത്തിയഞ്ച് റിയാൽ വീതം അധികമായി ഈടാക്കണം എന്ന് ട്രാവൽ ഏജൻസികൾക്ക് അധികൃതർ നിർദേശം നൽകിക്കഴിഞ്ഞു. ദോഹയില്‍ നിന്നും യാത്ര ആരംഭിക്കുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും അധിക നിരക്ക് ബാധകമാണ്. നേരത്തെ യുഎഇയിലെ വിമാനത്താവളങ്ങളിലും അധികനിരക്ക് ഈടാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button