
അൽഹസ്സ● കമ്പനി സാമ്പത്തികപ്രതിസന്ധിയിൽ പെട്ടത് കാരണം തൊഴിൽ പ്രശ്‌നത്തിൽ കുടുങ്ങിയ അൽഹസ്സയിലെ സൗദിഓൾജർ ക്യാമ്പിൽ ദുരിതത്തിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് നവയുഗം സാംസ്കാരികവേദി അൽഹസ്സമേഖല കമ്മിറ്റി പ്രവർത്തകർ ഭക്ഷണസാധനങ്ങള്‍ വിതരണംചെയ്തു.
അൽഹസ്സയിലെ സൗദി ഓൾജർകമ്പനിയുടെ ക്യാമ്പിൽ കഴിയുന്ന പതിനെട്ട് ഇന്ത്യൻ തൊഴിലാളികൾക്കാണ് നവയുഗം പ്രവർത്തകർ സഹായവുമായി എത്തിയത്. നവയുഗം അൽഹസ്സ മേഖലകമ്മിറ്റി രക്ഷാധികാരി ഹുസൈൻ കുന്നിക്കോട്, മേഖല കമ്മിറ്റി സെക്രട്ടറി ഇ.എസ്.റഹിം തൊളിക്കോട്, പ്രസിഡന്റ് രാജീവ്ചവറ, സാമൂഹികക്ഷേമവിഭാഗം കൺവീനർ അബ്ദുൽ ലത്തീഫ് മൈനാഗപള്ളി എന്നിവരുടെ നേതൃത്വത്തില്‍ ആണ് നവയുഗം പ്രവര്‍ത്തകര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തത്.
പതിനെട്ട് തൊഴിലാളികളില്‍ രണ്ടുപേര്‍ തമിഴ്നാട്ടുകാരും മറ്റുള്ളവര്‍ രാജസ്ഥാന്‍, ബീഹാര്‍ മുതലായ വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തില്‍ നിന്നുള്ളവരും ആണ്. കമ്പനിയിൽ നിന്നും ശമ്പളമോ, ആഹാരമോ കിട്ടാതെയായിട്ട് മാസങ്ങളായി. കഴിഞ്ഞ രണ്ട് ആഴ്ചയായി നവയുഗംപ്രവർത്തകർ നൽകുന്ന സാധനങ്ങൾ കൊണ്ടാണ് അവർക്ക് ആഹാരം വെച്ച്കഴിയ്ക്കാൻ കഴിയുന്നത്. ഇന്ത്യൻ എംബസ്സിയിൽനിന്നും ആഹാരമോ മരുന്നോ മറ്റു സഹായങ്ങളോ ഇതുവരെ ലഭിച്ചില്ലെന്ന് തൊഴിലാളികൾ പരാതി പറഞ്ഞു.
അൽഹസ്സയിലെ സൗദിഓൾജർകമ്പനിയുടെ തൊഴിലാളികൾക്ക് കൂടി ഇന്ത്യൻഎംബസ്സിയുടെ സഹായം ലഭ്യമാക്കണമെന്ന് നവയുഗം അല്‍ഹസ്സ നേതാക്കൾ അഭ്യർത്ഥിച്ചു.
Post Your Comments