
ലോസ് ആഞ്ചലസ്: ഹൗസ് ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ വെള്ളത്തിൽ വീണ രണ്ടു വയസുള്ള കുഞ്ഞിനെ വെള്ളത്തിന് മുകളിൽ ഉയർത്തിപ്പിടിച്ച് ജീവൻ രക്ഷിച്ച അമ്മ ഒടുവിൽ മരണത്തിന് കീഴടങ്ങി. യൂട്ടായിലെ പവൽ തടാകത്തിൽ ഹൗസ്ബോട്ടിൽ സഞ്ചരിക്കുമ്പോഴാണ് ചെൽസി റസ്സലിന്റെ കുഞ്ഞ് വെള്ളത്തിലേക്കു വീണത്. കുഞ്ഞിനെ രക്ഷിക്കാൻ ലൈഫ് ബോട്ടിന്റെ സഹായമില്ലാതെ ചെൽസി വെള്ളത്തിലേക്ക് ചാടി.
ഹൗസ്ബോട്ടിലുണ്ടായിരുന്ന ചെറിയൊരു ബോട്ടിൽ കുടുംബത്തിലെ ഒരംഗംഎത്തി മുങ്ങിത്താഴുന്നതിന് മുൻപ് തന്നെ ഇരുവരെയും ബോട്ടിൽ പിടിച്ചു കയറ്റി. കുഞ്ഞ് സുരക്ഷിതയായിരുന്നെങ്കിലും ചെൽസിക്ക് ബോധം നഷ്ടപ്പെടുകയും പിന്നീട മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
Post Your Comments