India

മണപ്പുറം ഫിനാന്‍സില്‍ വന്‍ കവര്‍ച്ച

ജലന്ധര്‍● തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ സ്വര്‍ണ്ണപ്പണയ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ പഞ്ചാബിലെ ജലന്ധര്‍ ശാഖയില്‍ വന്‍ കവര്‍ച്ച. 10 കിലോഗ്രാം സ്വര്‍ണവും 30000 രൂപയുമാണ്‌ ജലന്ധര്‍-ഹോഷിയാര്‍പൂര്‍ ഹൈവേയിലെ രാമ മാണ്ഡി ഏരിയയിലെ ശാഖയില്‍ നിന്ന് കവര്‍ച്ച ചെയ്യപ്പെട്ടത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞായായിരുന്നു സംഭവം.

12.30 ഓടെ ശാഖയില്‍ പ്രവേശിച്ച മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് കവര്‍ച്ച നടത്തിയതെന്ന് അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ നരേഷ് കുമാര്‍ പറഞ്ഞു. സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. രണ്ട് മണിയോടെ സ്ഥലത്തെത്തിയ പോലീസ് ശാഖയില്‍ പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button