Gulf

അബദ്ധം പറ്റി: മലയാളി യുവാവ് സൗദി വിമാനത്താവളത്തില്‍ കുടുങ്ങി

ദമ്മാം● അബദ്ധത്തില്‍ മറ്റൊരാളുടെ പാസ്പോര്‍ട്ട്‌ മാറിയെടുത്ത് എത്തിയ മലയാളി യുവാവ് സൗദി അറേബ്യയിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാത്രി 11.40 ന് കരിപ്പൂരില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ എത്തിയ കോഴിക്കോട് അരിക്കോട് സ്വദേശി അബ്ദുള്‍ മുനീറാണ് ദമ്മാം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

കരിപ്പൂരില്‍ വച്ചാണ് മുനീറിന്റെ പാസ്പോര്‍ട്ട് മാറിയത്. ദമ്മാമില്‍ ഇമിഗ്രേഷന്‍ കൗണ്ടറില്‍ നടപടി ക്രമങ്ങള്‍ക്കായി എത്തിയപ്പോഴാണ് ഇക്കാര്യം തിരിച്ചറിയുന്നത്. തുടര്‍ന്ന് അധികൃതര്‍ മുനീറിനെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇമിഗ്രേഷന്‍ കൗണ്ടറിലോ ദേഹപരിശോധനയ്ക്കിടെയോ പാസ്‌പോര്‍ട്ട് മാറിയതാകാമെന്നാണ് നിഗമനം. ദമാം വിമാനത്താവളത്തിലെ സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ പ്രത്യേക കേന്ദ്രത്തിലാണ് യുവാവ് ഇപ്പോഴുള്ളത്.

shortlink

Post Your Comments


Back to top button