ദുബായ്● അറബിക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെ 6.43ഓടെയാണ് ഭൂകമ്പമുണ്ടായത്.
സംഭവം സ്ഥിരീകരിച്ച യു.എ.ഇ ദേശീയ കാലാവസ്ഥ ഗവേഷണ കേന്ദ്രം, ഭൂകമ്പം രാജ്യത്തെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
അറബിക്കടലില്‍ ഭൂകമ്പം. ശനിയാഴ്ച രാവിലെ 6.43ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. എന്നാല്‍ ഭൂകമ്പം യു.എ.ഇയെ ബാധിച്ചില്ലെന്ന് ദേശീയ കാലാവസ്ഥ ഗവേഷണ കേന്ദ്രം (എന്‍.സി.എം.എസ്) സ്ഥിരീകരിച്ചു.
30 കി.മി താഴ്ചയില്‍ ഓവന്‍ ഫ്രാക്ച്വര്‍ സോണിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സുനാമി സാധ്യതയൊന്നുമില്ലെന്നും കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു. ഫുജൈറയില്‍ ഈയാഴ്ചയുണ്ടായ ഭൂകമ്പവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും എന്‍.സി.എം.എസ് അറിയിച്ചു.
Post Your Comments