Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsInternational

ഏവരെയും ഞെട്ടിച്ച് ഐ എസ് കുട്ടിപോരാളികൾ

ദമാസ്‌കസ്: ഐഎസിന്റെ കുട്ടിപ്പോരാളികൾ തടവുകാരെ വധിക്കുന്ന അഞ്ചു കുട്ടികളുടെ ദൃശ്യങ്ങൾ ഐഎസ് പുറത്തുവിട്ടു. ഈ ആഴ്ച തന്നെയായിരുന്നു പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുട്ടികളെ ചാവേറുകളാക്കി അരയിൽ ബെൽറ്റ് ബോംബ് കെട്ടിവച്ച് സ്‌ഫോടനം നടത്തി ആക്രമണം നടത്തുന്ന ഐഎസിന്റെ പുതിയ യുദ്ധതന്ത്രം പുറത്തുവന്നത് . ഇതേ പ്രായത്തിലുള്ള കുട്ടികളെ കൊണ്ട് തടവുകാരെ വെടിവച്ചു കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഏറ്റവും പുതിയ ക്രൂരതകളുടെ ദൃശ്യങ്ങളാണ് റഖയിൽ നിന്നും ഏറ്റവും പുതിയതായി റെക്കോഡ് ചെയ്തിട്ടുള്ള ഒമ്പതു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ അടങ്ങിയിരിക്കുന്നത്.

അഞ്ചു കുട്ടികൾ ഓറഞ്ച് സ്യൂട്ട് ധരിച്ച ഇരകളുടെ തലയ്ക്കു പിന്നിൽ ഐഎസ് യൂണിഫോം ധരിച്ച് തോക്കേന്തി എന്തിനും തയ്യാറായി നിൽക്കുന്നു. ഇവർക്കു മുന്നിൽ അഞ്ചു ഇരകളും. കുട്ടികൾ ബ്രിട്ടൺ, ഈജിപ്ത്, തുർക്കി, ടുണീഷ്യ, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് . ഇരകൾ കുർദിഷ് വംശത്തിൽ പെട്ടവരും. നിലത്തുമുട്ടുകുത്തിയിരിക്കുന്ന തടവുകാരുടെ തലയിൽ ഒരാൾ അറബിയിൽ എന്തോ ആക്രോശിച്ച് അടിക്കുന്നു. ശേഷം അഞ്ചുപേരും തങ്ങളുടെ കുർദ്ദുകളായ ഇരകളെ വധിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

സംഘത്തിലെ ബ്രിട്ടീഷ് ബാലൻ അബു അബ്ദുള്ള അൽ ബ്രിട്ടാനി എന്ന 12 കാരനാണെന്നു സൂചനയുണ്ട്. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പത്രങ്ങൾ സിറിയയിൽ നിന്നും വിവാഹം കഴിക്കുകയും ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്ത ബ്രിട്ടീഷ് അറബിയുടെ മകനാണ് ഇതെന്നും പറയുന്നു. കുർദുകളെ അമേരിക്കയുടേയോ ഫ്രാൻസിന്റെയോ ബ്രിട്ടന്റെയോ ജർമ്മനിയുടെയോ പിന്തുണ കിട്ടിയാൽ പോലും ആർക്കും രക്ഷിക്കാനാകില്ല. എല്ലാം പോയി തുലയട്ടെ എന്ന് ഒരു കുട്ടി അറബിയിൽ പറയുന്നതും കേൾക്കാം.

അതിനു ശേഷം ഇയാൾ തക്ബീർ മുഴക്കുമ്പോൾ മറ്റുകുട്ടികൾ ഏറ്റു ചൊല്ലുകയും അള്ളാഹു അക്ബർ എന്ന വിളിയോടെ തോക്ക് മുകളിലേക്ക് ഉയർത്തിയ ശേഷം തടവുകാർക്ക് മേൽ വെടി വെയ്ക്കുന്നു. വീഡിയോയിൽ മുറിവേറ്റ തലയോട് കൂടിയ ഇവരുടെ മൃതദേഹവും കാണിക്കുന്നുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികൾ അടുത്തകാലത്തായി കുട്ടികളെ പോരാട്ടത്തിന് ഉപയോഗിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. വലിയ പോരാട്ടം നടക്കുന്ന സിറിയയിലും ഇറാഖിലും വൻ തോതിൽ ആൾനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് പോരാട്ടത്തിന് ഇപ്പോൾ കുട്ടികളെ ഉപയോഗിക്കുകയാണ് എന്ന വാർത്തകൾ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. കലീഫകളുടെ സിംഹക്കുട്ടികൾ എന്ന് പേരിട്ട് ഐഎസ് സജ്ജമാക്കിക്കൊണ്ടു വരുന്ന കുട്ടിസൈന്യത്തിൽ എത്ര കുട്ടികളുണ്ടെന്ന കൃത്യമായ കണക്കുകൾ വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button