NewsTechnology

മൊബൈല്‍ ഫോണ്‍ വഴിയുള്ള പണമിടപാട്: രാജ്യത്ത് വിപ്ലവകരമായ മാറ്റം വരുന്നു

മുംബൈ ∙ മൊബൈൽ ഫോൺ വഴി പണം കൈമാറ്റം നടത്തുന്നതിൽ രാജ്യത്തു വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന യൂനിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് (യുപിഐ) രാജ്യത്തെ 21 ബാങ്കുകൾവഴി നടപ്പായിരിക്കുന്നു.സെപ്റ്റംബറിൽ സ്ഥാനമൊഴിയുന്ന ആർബിഐ ഗവർണർ രഘുറാം രാജൻ ഏപ്രിൽ 11നു പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്.ഇത്രയും വിപുലമായ രീതിയിൽ മൊബൈൽ ഫോൺ വഴി പണം കൈമാറ്റം നടത്താവുന്ന പദ്ധതി ലോകത്തിൽ ആദ്യമാണെന്നാണ് പറയപ്പെടുന്നത് .50 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള പണമിടപാട് ഇതു വഴി നടത്താൻ കഴിയും .ഒരു സ്മാർട് ഫോണിൽ നിന്നു പണമടയ്ക്കാനുള്ള നിർദേശം നിമിഷങ്ങൾക്കകം നടപ്പാകുന്ന സംവിധാനമാണ് യുപിഐ.ബാങ്കുകൾ വഴി നിലവിലുള്ള ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ്) സംവിധാനത്തിന്റെ അതേ ചട്ടക്കൂടിൽ ഒരുക്കിയ യുപിഐ പക്ഷേ ഏറെ വ്യത്യസ്തമാണ്. ‘വിർച്വൽ പേയ്മെന്റ് അഡ്രസ്’ (വിപിഎ) ആണ് പണം കൈമാറ്റം ചെയ്യുന്നവരെ തിരിച്ചറിയാൻ ഉപയോഗിക്കുന്നത്. ഇതു മൊബൈൽ നമ്പറുമായി ബന്ധപ്പെട്ടിരിക്കും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കുന്ന യുപിഐ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം ബാങ്ക് അക്കൗണ്ട് യുപിഐയിൽ റജിസ്റ്റർ ചെയ്യുന്നതോടെ വിർച്വൽ പേയ്മെന്റ് അഡ്രസ് ലഭിക്കുന്നതാണ് .ഇതു മൊബൈൽ നമ്പറുമായി ബന്ധപ്പെട്ടായതിനാൽ ആ നമ്പറിൽനിന്നു മാത്രമേ പണമിടപാടു നടത്താനാകൂ.നിലവിൽ രാജ്യത്ത് 21 ബാങ്കുകൾക്കാണ് യുപിഐ ഇടപാടിന് അനുമതി ലഭിച്ചിട്ടുള്ളത്.യുപിഐ വഴി വളരെ അനായാസമായി പണമയയ്ക്കാനും സ്വീകരിക്കാനും കഴിയുന്നുണ്ടെന്നു വ്യക്തമായതോടെയാണു പദ്ധതി നടപ്പിൽ വരുത്തിയത്.കാഷ് ഓൺ ഡെലിവറി വഴി സാധനങ്ങൾ വാങ്ങുന്നതിന്റെ പണമടയ്ക്കാനും ബില്ലുകൾ, ഫീസ് തുടങ്ങി എല്ലാ ഇടപാടുകൾക്കും യുപിഐ സംവിധാനം ലഭ്യമാകുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button