ആലപ്പുഴ: മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും കത്തെഴുതിവച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മകളെ നിരന്തരം ശല്യം ചെയ്യുന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെതുടർന്ന് എസ്.ഐ കുഞ്ഞുമോന്റെ പേരിൽ കുറ്റം ആരോപിച്ചാണ് ആത്മഹത്യക്കുറിപ്പ് എഴുതിയിരിക്കുന്നത്.
കൃഷ്ണകുമാറിന്റെ മകളെ കോട്ടപ്പള്ളി അംഗനവാടിയ്ക്ക് സമീപമുള്ള ഉണ്ണി എന്നയാള്‍ ശല്യം ചെയ്യുന്നതായി എസ്.ഐക്ക് പരാതി നൽകിയിരുന്നു. കുഞ്ഞുമോനെ പോലുള്ളവര്‍ സര്‍വീസില്‍ ഇരുന്നാല്‍ പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവനും മാനത്തിനും ഒരു വിലയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയ്‌ക്കെഴുതിയ കത്തില്‍ പറയുന്നു. പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവനും മാനത്തിനും ഒരു വിലയും ഇല്ലാതാകുമെന്നും തന്റെ മരണം കൊണ്ട് ഇതിനൊരു മാറ്റം വേണമെന്നും കത്തില്‍ പറയുന്നുണ്ട്.
Post Your Comments