പുനലൂര്‍: സ്ത്രീകള്‍ക്ക് എപ്പോഴാണോ അപമാനം അനുഭവപ്പെടുന്നത് അപ്പോഴാണ് അവര്‍ക്കെതിരായ കുറ്റകൃത്യം പൂര്‍ത്തിയാവുന്നത് . അതിന് പ്രത്യേക സമയമോ അവധിയോ ഇല്ലെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു.പുനലൂര്‍ കുര്യോട്ടമല അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സ്ത്രീകളെ 14 സെക്കന്‍ഡ് നോക്കിയാല്‍ത്തന്നെ കേസെടുക്കാമെന്ന തന്റെ വിവാദമായ പ്രസ്താവന പരാമര്‍ശിച്ചുകൊണ്ടുള്ള വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഋഷിരാജ് സിങ്.
സോഷ്യല്‍ മീഡിയയില്‍നിന്നും ഇപ്പോള്‍ ശല്യം മാത്രമേയുള്ളൂ. വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും ഇന്റര്‍നെറ്റിലുമൊക്കെ മൂന്നുമണിക്കൂര്‍വരെയാണ് കുട്ടികള്‍ ചെലവഴിക്കുന്നത്. സമയം നമ്മുടെ കയ്യിലാണെന്നും ഇത്തരം മാധ്യമങ്ങളുടെ പിന്നാലെ നടന്നാല്‍ ശരിയാവില്ലയെന്നും ഇവയിലൂടെ നിങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ അത് ലഭിക്കുന്നവര്‍ വായിക്കുക കൂടി ഉണ്ടാവില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .നിര്‍ഭയ കേസിലെ ഇരയായ കുട്ടി മരിച്ചതിനുശേഷം കേന്ദ്രസര്‍ക്കാര്‍ ചില നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.സ്ത്രീകളെ പിന്തുടരുന്നതും ശല്യപ്പെടുത്തുന്നതും കയറിപ്പിടിക്കുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതുമെല്ലാം ആറുമാസം മുതല്‍ മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. അപമാനമാണെന്ന് സത്രീയ്ക്ക് തോന്നിയാല്‍ അത് കുറ്റകൃത്യമായി. അതിന് എത്രസമയമായി എന്നൊന്നും നോക്കേണ്ടതില്ല. പരാതി ലഭിച്ചാല്‍ കേസെടുക്കും. കുറ്റകൃത്യത്തിന് സമയോ അവധിയോ ഒന്നുമില്ല എന്നും ഋഷിരാജ് സിങ് പറയുകയുണ്ടായി .
Post Your Comments