
ചണ്ഡിഗഢ്: മേവത്തിലെ ദിഗെര്‍ഹെദിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.മോഷ്ടാക്കള്‍ ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ ബന്ധുക്കളായ കൗമാരപ്രായത്തിലുള്ള സഹോദരിമാരെ കൂട്ടമാനഭംഗത്തിനിരയാക്കി.
അക്രമികള്‍ തങ്ങളുടെ ദുപ്പട്ട വലിച്ചുകീറിയെന്നും കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെട്ടു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മേവത്ത് എസ്.പി കുല്‍ദീപ് സിംഗ് അറിയിച്ചു.
മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. നാടന്‍ തോക്കുകളും വടികളും ഇരുമ്പുദണ്ഡുകളും ഇവരുടെ പക്കലുണ്ടായിരുന്നു. കുടുംബത്തിലെ മറ്റ് ആറു പേരെയും ഇവര്‍ മാരകമായി മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന 18ഉം 19ഉം വയസ്സുള്ള പെണ്‍കുട്ടികളെ അക്രമി സംഘം കൂട്ടമാനഭംഗത്തിനും ഇരയാക്കി.
Post Your Comments