കാഠ്മണ്ഡു: നേപ്പാളില്‍ 330ഓളം അടി താഴ്ച്ചയുള്ള ത്രിശൂല നദിയിലേക്ക് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 20 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. റോഡ് തകര്‍ന്നത് കൊണ്ടാണ് ബസിന്റെ നിയനത്രണം വിട്ടതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കാഠ്മണ്ഡുവില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള ചാന്ദിബഞ്ച്‌യാംഗിലാണ് അപകടം.
Post Your Comments