അമ്മയകാന്‍ അതിയായി ആഗ്രഹിച്ചിരുന്നു റോമെയ്‌ന എന്ന 32 കാരി. വണ്ണം കുറഞ്ഞ കാലുകളും ഉന്തിയ വയറുമായി ഗര്‍ഭാവസ്ഥയില്‍ ആ സ്ത്രീ നടന്നത് ഒമ്പത് വര്‍ഷം. ഗര്‍ഭിണികളുടെതിനു സമാനമായ വയറും മറ്റ് അവസ്ഥകളും ഇവര്‍ക്കുണ്ടായിരുന്നു.
ലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം വരുന്ന അപൂര്‍വ്വരോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു. വയറിനുള്ളില്‍ അമിതമായി വളരുന്ന ഫൈബ്രോയിഡാണ് യുവതിയുടെ വയറിന്റെ കാരണം. 30 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. പ്രത്യേകിച്ച് ആഫ്രിക്കന്‍ കരിബിയന്‍ സ്ത്രീകളില്‍.
ആര്‍ത്തവസമയത്തുണ്ടാകുന്ന അമിത ശ്രാവവും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന മൂത്രശങ്കയുമാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. ഒമ്പത് വര്‍ഷത്തോളം ഈ അവസ്ഥ നീണ്ടുനിന്നെങ്കിലും അപകടകരമായ ഫൈബ്രോയിഡായിരുന്നില്ല യുവതിയുടെ വയറിനുള്ളില്‍ വളര്‍ന്നിരുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. 9 വര്‍ഷത്തിനു ശേഷമാണ് ഇവര്‍ ശസ്ത്രക്രിയയ്ക്കു വിധയയായത്.
Post Your Comments