NewsGulf

വിശുദ്ധ ഹജ്ജ്: തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഫൈസല്‍ രാജകുമാരന്‍ പുതിയ ഉത്തരവ് പുറത്തിറക്കി

മക്ക: വിശുദ്ധ ഹറമില്‍ തീര്‍ഥാടകരുടെ തിരക്കുകള്‍ നിയന്ത്രിക്കുന്നതിനും ത്വവാഫ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം ലഭിക്കുന്നതിനും വ്യാഴാഴ്ച മുതല്‍ .ഹജ്ജ് സീസണ്‍ കഴിയുന്നത് വരെ മതാഫ് പൂര്‍ണ്ണമായും വിശുദ്ധ കാബാലയം പ്രദക്ഷണം വെക്കുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് മക്ക ഗവര്‍ണറും സെന്റര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ ഉത്തരവിട്ടു.ഇത് കാരണം കഅബയുടെ മുറ്റത്തു നിസ്‌കരിക്കുവാനും വിശ്രമിക്കുവാനും തീര്‍ത്ഥാടകര്‍ക്ക് സാധിക്കുകയില്ല.അതുകൊണ്ട് നിസ്‌കാരത്തിനായി വിശുദ്ധ ഹറം പള്ളിയുടെ മറ്റു ഭാഗങ്ങളിലേക്കോ പുതുതായി തുറന്നു കൊടുത്ത ഭാഗങ്ങളിലേക്കോ പോകേണ്ടി വരും .മക്ക ഗവര്‍ണറേറ്റിന്റെ ഔദ്യോഗിക -ട്വിറ്ററിലൂടെയാണ് അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ ഈ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.ഹറം പള്ളിയില്‍ നിസ്‌കരിക്കുവാന്‍ വരുന്നവര്‍ പള്ളിയുടെ അകത്തുള്ള സ്ഥലങ്ങളിലോ മറ്റു നിലകളിലോ വികസനം പൂര്‍ത്തിയായ മറ്റു സ്ഥലങ്ങളിലോ സൗകര്യം കണ്ടെത്തണമെമെന്ന് മക്ക ഗവര്‍ണറേറ്റ് എല്ലാ തീര്‍ത്ഥാടകരോടും ആവശ്യപെട്ടിട്ടുണ്ട് .

shortlink

Post Your Comments


Back to top button