ജിദ്ദ: സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യാക്കാരുടെ രണ്ട് സംഘങ്ങള്‍ നാട്ടിലേക്ക് തിരിച്ചു. ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ 70 പേരുണ്ട്. മുംബെയിലേക്ക് വരുന്ന വിമാനത്തില്‍ 28 പേരാണുള്ളത്.
രണ്ട് സംഘങ്ങളിലും മലയാളികളില്ല. കമ്പനികളില്‍ നിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ മടങ്ങൂ എന്ന നിലപാടിലാണ് മലയാളികള്‍.
അതേസമയം അടുത്ത മാസം 25ന് മുമ്പ് തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യാക്കാര്‍ മടങ്ങണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം തൊഴിലാള്‍കളുടെ ക്യാമ്പുകളില്‍ സഹായമെത്തിക്കില്ല.
തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ജോലി നല്‍കാന്‍ മറ്റ് ചില കമ്പനികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇതുവരെ ആര്‍ക്കും ജോലി ലഭിച്ചിട്ടില്ല.
Post Your Comments