ന്യൂഡല്‍ഹി: കാശ്മീരിനെപ്പറ്റി പാകിസ്ഥാന്‍ വ്യസനിക്കുകയോ, ചര്‍ച്ചയ്ക്കായി ആവശ്യപ്പെടുകയോ വേണ്ട, മറിച്ച് ചര്‍ച്ചകള്‍ വേണ്ടത് പാകിസ്ഥാനില്‍ നിന്ന്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണെന്ന് പാകിസ്ഥാന് ഇന്ത്യയുടെ മറുപടി. കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള പാകിസ്ഥാന്‍റെ ക്ഷണത്തിന് ഇന്ത്യ നല്‍കിയ മറുപടിയിലാണ് തീവ്രവാദമാണ് ഇന്ത്യയുടെ മുന്നിലുള്ള പ്രധാന വിഷയമെന്ന് വ്യക്തമാക്കുന്നത്.
കാശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചയാകാമെന്നും, അതിന് ഇന്ത്യയെ ക്ഷണിച്ചുകൊണ്ടും പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി എയ്സാസ് അഹമ്മദ് ചൗധരി ഏതാനും ദിവസം മുമ്പ് ഇന്ത്യയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പാകിസ്ഥാന് ചുട്ടമറുപടി നല്‍കിക്കൊണ്ട് ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്. പാകിസ്ഥാന്‍റെ അതിര്‍ത്തിക്കുള്ളില്‍നിന്ന് ഇന്ത്യയ്ക്കു നേരെയുണ്ടാവുന്ന തീവ്രവാദത്തെക്കുറിച്ച് ചര്‍ച്ച ചയ്യാന്‍ ഇന്ത്യ തയ്യാറാണെന്നും ജയശങ്കര്‍ കത്തില്‍ വ്യക്തമാക്കുന്നു.
പാക് അധീന കശ്മീരില്‍ നിന്ന് എത്രയും പെട്ടെന്ന് പാക് പട്ടാളം പിന്‍വാങ്ങണമെന്ന ആവശ്യവും കത്തില്‍ ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ അംഗീകാരം ലഭിച്ചതിനു ശേഷമാണ് കത്ത് ഇന്ത്യന്‍ സ്ഥാനപതി വഴി പാക് വിദേശകാര്യ സെക്രട്ടറിക്ക് കൈമാറിയത്.
Post Your Comments