ജയ്പൂര്‍ : സവാള സൗജന്യമായി വില്‍ക്കുന്നു. മധ്യപ്രദേശില്‍ ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങളില്ലാത്തതിനാല്‍ ശേഖരിച്ച സവാള ചീഞ്ഞുപോകുന്നതിനെ തുടര്‍ന്ന് സൗജന്യമായി സവാള വില്‍ക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.കനത്ത മഴയെ തുടര്‍ന്നാണ് സവാള ചീഞ്ഞുപോകുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭരണ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിരുന്നുവെങ്കിലും കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന സവാള സംഭരിച്ചുവെക്കാന്‍ ഈ കേന്ദ്രങ്ങള്‍ മതിയാകാത്തത് സവാള കെട്ടിക്കിടന്ന് ചീഞ്ഞുപോകാന്‍ കാരണമാകുന്നു.
ഈ വര്‍ഷം മെയ് മാസം മുതല്‍ സവാളയ്ക്ക് വില കുതിച്ചുയര്‍ന്നിരുന്നു. ജൂണില്‍ ശിവരാജ് സിംഗ് ചൗഹാന്‍ ഉള്ളി സംഭരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കിലോയ്ക്ക് ആറ് രൂപ നിരക്കില്‍ കൃഷിക്കാരില്‍ നിന്നും സവാള വാങ്ങാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. സവാള സൂക്ഷിക്കാനായി കേന്ദ്രങ്ങള്‍ നിര്‍മിച്ചു. 10.4 ലക്ഷം ക്വിന്റല്‍ സവാളയാണ് ശേഖരിച്ചത്. എന്നാല്‍ മഴ മൂലം ശേഖരിച്ച സവാള നശിച്ചു. സംഭരണ കേന്ദ്രങ്ങളില്‍ കെട്ടിക്കിടന്ന സവാള നശിക്കാന്‍ തുടങ്ങിയതോടെയാണ് സൗജന്യമായി സവാള വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.സവാള സൗജന്യമായി വില്‍ക്കാന്‍ തുടങ്ങിയാല്‍ ഖജനാവിന് 100 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്. 30 കോടി രൂപയോളം വില വരുന്ന 3.28 ലക്ഷം കിന്റല്‍ സവാളയാണ് സംഭരണ കേന്ദ്രത്തില്‍ കെട്ടിക്കിടന്ന് നശിച്ചുപോകുന്നത്.
Post Your Comments