ദുബായ് : ദുബായുടെ കലാപ്രവർത്തനങ്ങൾക്ക് വേദിയാകാനൊരുങ്ങുന്ന ഒപേറ അവസാനഘട്ട പണിപ്പുരയിലാണ് . ഒപേറ വേദിയുടെ ആദ്യ ചിത്രം അധികൃതർ പുറത്തു വിട്ടിട്ടുണ്ട് . ഒപേറയുടെ ചിത്രം ആരെയും ആകർഷിക്കുന്ന ഒന്നാണ് .ഓപ്പറ വേദിയുടെ മുഴുവൻ സീറ്റുകളുടെയും സെറ്റിംഗ്സ് ചിത്രത്തിൽ നിന്ന് കാണാൻ കഴിയും .ഈ മാസം അവസാനം ഓപ്പറ കണികൾക്കായി തുറന്നു കൊടുക്കും.പ്രശസ്ത കലാകാരനായ പ്ലാസിഡോ ഡോമിംഗോയുടെ കലാവിരുന്നോടെയാണ് ദുബായ് ഒപേറ തുറക്കുന്നത്.ഇതിനുള്ള ടിക്കറ്റുകൾ ഏപ്രിൽ മുതൽ തന്നെ വിൽപ്പന ആരഭിച്ചിരിന്നു.കല വിരുന്നുകാർക്ക് മാത്രമായി പ്രത്യേക വേദി ഒരുക്കുകയാണ് ദുബായ്‌യുടെ ലക്ഷ്യം .
നാടകം ,ഗാനമേള ,ആർട്ട് എക്സിബിഷൻ ,സിനിമ ,കായികമേളകൾ തുടഗിയവക്ക് ഒപേറ വേദിയാകും.ഇരുപതിനായിരം സീറ്റുകളാണ് ഒപേറയിലുള്ളത് .ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർക്ക് കലാവിരുന്നുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും .സിഡ്‌നി ഒപേറ ഹൗസിനോട് കിടപിടിക്കും വിധമാണ് ദുബായ് ഒപേറയും പടുത്തുയർത്തിയിരിക്കുന്നത്.അറബി പായ്ക്കപ്പലിന്റെ മാതൃകയിൽ യു എ ഇ യുടെ പരമ്പരാഗത ശൈലി കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നിർമാണ ശൈലിയാണ് പിന്തുടർന്നിരിക്കുന്നതെന്ന് നിർമാണ കമ്പനിയായ ഇമാർ ചെയർമാൻ മുഹമ്മദ് അൽ അബ്ബാർ പറഞ്ഞു .ബുർജ് ഖലീഫക്കും ദുബായ് ഫൗണ്ടൈനും അടുത്താണ് ദുബായ് ഒപേറയും .
Post Your Comments