വർക്കല : കേരളത്തിലെ യുവാക്കളുടെ ലഹരിഉപയോഗത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്. കേരളത്തിലെ യുവാക്കളുടെ ലഹരി ഉപയോഗം ലോകനിലവാരത്തെക്കാൾ കൂടുതലാണെന്ന് പോലീസ് അസിസ്റ്റന്റ് കമ്മീഷണറും ജനമൈത്രി പോലീസിന്റെ നോഡൽ ഓഫീസറുമായ ജവഹർ ജനാർദ്ദ് പറഞ്ഞു.
യുവതലമുറയിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ കാരണം ലഹരി ഉപയോഗമാണെന്നും കുടുംബത്തിൽ നിന്നും ശരിയായ ദിശാബോധം ലഭിക്കാത്ത കുട്ടികളാണ് ലഹരി ഉപയോഗത്തിലേക്കും അതുവഴികുറ്റകൃത്യങ്ങളിലേക്കും എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിയെ അകറ്റി നിർത്തിയാൽ ഈ വൈകൃത ചിന്തകളിൽ നിന്നും യുവാക്കളെ അകറ്റി നിർത്താമെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി ശ്രീനാരായണ കോളേജിലെ സബ്സ്റ്റൻസ് അബ്യുസ് പ്രിവൻഷൻ ഫോറത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ബോധപൗർണമി’ ജില്ലാതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments