KeralaNews

ട്രെയിനില്‍ ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ടി വി അവതാരക ദിഷയോട് സര്‍ക്കാര്‍ അവഗണ തുടരുന്നു

കോഴിക്കോട്: മൂന്ന് വര്‍ഷം മുമ്പാണ് തൃശൂരില്‍ വെച്ചാണ് ടിവി അവതാരക ദിഷ ദിവാകരന്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ആക്രമിക്കപ്പെട്ടത്. ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവ് തള്ളിയിട്ടതിനെ തുടര്‍ന്ന് തലച്ചോറിനും എല്ലുകള്‍ക്കും സാരമായി പരിക്കേറ്റ ദിഷയുടെ ദുരവസ്ഥ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

ട്രെയിനിലെ പീഡനശ്രമത്തിനിടയില്‍ കൊലചെയ്യപ്പെട്ട സൗമ്യ നേരിട്ടതിന് സമാനമായ ദുരന്തമാണ് ദിഷയ്ക്കും അനുഭവിക്കേണ്ടി വന്നത്. സഫാരി ടിവിയിലുള്‍പ്പെടെ പ്രോഗ്രാം അവതാരകയായിരുന്ന ദിഷയെ ഇപ്പോള്‍ പഴയ സഹപാഠികള്‍ക്ക് പോലും തിരിച്ചറിയാനാകില്ല. കാഴ്ചയും ഭൂരിഭാഗം നഷ്ടപ്പെട്ട സ്ഥിതിയിലാണ്. പാതി തളര്‍ന്നിരുന്ന ശരീരം ചികിത്സയില്‍ മെച്ചപ്പെടുന്നുണ്ട്. പക്ഷെ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ദിഷയുടെ ചികിത്സ മുമ്പോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്.

സൗമ്യ വധകേസിന് പിന്നാലെ സ്ത്രീസുരക്ഷയെ പറ്റി അധികൃതര്‍ വാതോരാതെ സംസാരിക്കുമ്പോഴും ദിഷയുടെ കേസിന്റെ നിജസ്ഥിതി ഇതുവരെ റെയില്‍വെ വ്യക്തമാക്കിയിട്ടില്ല. നഷ്ടപരിഹാരം നല്‍കുമെന്നറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഇനിയെങ്കിലും അധികൃതര്‍ കണ്ണ് തുറന്നില്ലെങ്കില്‍ ദിഷയുടെ മോഹങ്ങള്‍ എന്നെന്നേക്കുമായി ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button