NewsIndia

എഎപി സർക്കാരിനെതിരെ ഗുരുതര ആരോപണം

ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ ഗുരുതരആരോപണവുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ( സി.എ.ജി ) റിപ്പോര്‍ട്ട്. പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്തുവെന്നാണ് റിപ്പോർട്ട്. നികുതിപണം ഉപയോഗിച്ച് ഡൽഹി സർക്കാർ പാർട്ടി പ്രചാരണം നടത്തിയെന്നാണ് വിവരം.എ.എ.പി അധികാരത്തില്‍ എത്തിയ ആദ്യ വര്‍ഷമാണ് ഇത്തരത്തില്‍ പണം ഉപയോഗിച്ചത്.

പരസ്യങ്ങൾക്കായി ചിലവാക്കിയ 526 കോടിയിൽ 100 കോടിയുടെ വിശദാംശങ്ങൾ എഎപി വ്യക്തമാക്കിയിട്ടില്ലെന്നും 70 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മാത്രം ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പൊതുപണം ഉപയോഗിച്ച് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ടെലിവിഷന്‍ പരസ്യത്തില്‍ പ്രദര്‍ശിപ്പിച്ചതായും കണക്കാക്കിയ തുകയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഡല്‍ഹിയില്‍ മൂന്ന് പാലങ്ങള്‍ നിര്‍മ്മിച്ചുവെന്ന എ.എ.പി സർക്കാരിന്റെ അവകാശവാദത്തെയും സി.എ.ജി ചോദ്യം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button