KeralaNews

വീട് പണിയുമ്പോള്‍ കട്ടിളയ്ക്കടിയില്‍ സ്വര്‍ണ്ണം വെയ്ക്കുന്നത് നല്ലതോ ?

കല്ലിടുന്ന സമയത്ത് അതിനടിയില്‍ സ്വര്‍ണ്ണശകലം വയ്ക്കണമെന്നു പറയുന്നതു ശരിയാണോയെന്നു പലരും ചോദിക്കാറുള്ളകാര്യമാണ്.ഇങ്ങനെയൊന്നും ശാസ്ത്രത്തിലും പറയുന്നില്ല.അത്തരത്തില്‍ ഒരു കര്‍മ്മം ഗൃഹപ്രവേശനത്തിന് സമയമാകുമ്പോള്‍ മാത്രമേ നടത്താറുള്ളൂ.അതിന് പഞ്ചശിരസ്ഥാപനം എന്നാണ് പറയുക. 

ചിലര്‍ കട്ടിളയുടെ അടിയില്‍ സ്വര്‍ണ്ണം വയ്ക്കുന്നത് കാണാറുണ്ട്.അതോന്നും തത്ത്വത്തിലില്ലാത്തതാണ്. കട്ടിള വയ്ക്കുന്നതിനുംപ്രാധാന്യമുണ്ട്.എന്നാല്‍ അതിനിടയില്‍ സ്വര്‍ണ്ണം വയ്ക്കുക എന്നുള്ളത് പ്രധാനമല്ല. സാധാരണ ക്ഷേത്രങ്ങളിലാണ് കട്ടിളക്കടിയില്‍ ഇത്തരംകാര്യങ്ങള്‍ ചെയ്യാറുള്ളത്.

കുറ്റിയടിക്കല്‍ ഒരു ഗൃഹാരംഭം ആണെന്നു പറയാനാവില്ല. പണിയാരംഭിക്കുക എന്നത് ആദ്യത്തെ കല്ല് വയ്ക്കുന്നതിനെയാണ്. ഭൂമിക്ക്അടിയില്‍ പോകുന്ന അസ്തിവാരത്തിനുള്ള കല്ലിടുന്നത് അത്ര പ്രധാനപ്പെട്ട കാര്യമായി കാണേണ്ടതില്ല. പാദുകത്തിനുള്ള കല്ലിടലാണ്പ്രധാനം. ഇതിനെയാണ് ശരിക്കുള്ള ആരംഭമായി കാണുന്നത്.എന്നാല്‍ അസ്തിവാരത്തിനുള്ള കല്ലിടുന്നതിനെ എല്ലാവരും വിശേഷമായി കാണാറുണ്ട്.അതില്‍ തെറ്റു പറയാനാവില്ല.ഗൃഹനാഥയുടെയോ,ഗൃഹനാഥേെന്റയാ നക്ഷത്രത്തിന് യോജിച്ച മുഹൂര്‍ത്തം നിശ്ചയിച്ചശേഷം അതനുസരിച്ച്കല്ലിടാം.

shortlink

Post Your Comments


Back to top button