ഒഡിഷയിലെ ഗഞ്ജം ജില്ലയിലെ ഭബാരദയിലാണ് സംഭവം. മകളെ ശല്യം ചെയ്തവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മാതാവിനും പിതാവുമാണ് ഒരു സംഘം ആളുകളുടെ ക്രൂരമര്‍ദ്ദനത്തിനിരയായത്. മകളെ ഒരു സംഘം ആളുകള്‍ ശല്യം ചെയ്തതായി പൊലാസാര പൊലീസില്‍ പരാതി നല്‍കി മടങ്ങവെയാണ് യുവതിയും ഭര്‍ത്താവും ആക്രമിക്കപ്പെട്ടത്.നാലുപേര്‍ അടങ്ങിയ സംഘമാണ് ഇവരെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ മരിച്ചു. തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രിയില്‍ അത്യാഹിക വിഭാഗത്തിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
Post Your Comments