ബംഗ്ലാദേശ്: കൈയ്യിലും കാലിലും മരം പോലെ തഴമ്പ് വളരുന്ന അപൂര്‍വ രോഗത്തിനാണ് ബംഗ്ലാദേശ് സ്വദേശിയായ റിപ്പോണ്‍ സര്‍ക്കാര്‍ എന്ന കുട്ടി അടിപ്പെട്ടിരിക്കുന്നത്. കുട്ടിയെ ആഗസ്റ്റ് 20 ന് ദാക്ക മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സയ്ക്ക് സാധിക്കാത്ത നിലയിലാണ് കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. കുട്ടിയെ പരിശോധിച്ച ശേഷം മാത്രമായിരിക്കും കൂടുതല്‍ ചികിത്സ നടത്തുകയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എപ്പിഡെര്‍മൊദിസ് പ്ലൈസിയ വെറുസിഫോര്‍മിസ് എന്ന അപൂര്‍വ രോഗമാണ് കുട്ടിയെ ബാധിച്ചിരിക്കുന്നത്.
കുട്ടിയുടെ രോഗാവസ്ഥയെ കുറിച്ച് കൂടുതല്‍ പഠിച്ച ശേഷം, ഓപ്പറേഷന്‍ ചെയ്ത് ഇത് മാറ്റാമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. റിപ്പോണ്‍ ഇപ്പോള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുട്ടിയ്ക്ക് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് രോഗം കണ്ടു തുടങ്ങിയതെന്ന് പിതാവ് പറഞ്ഞു. കൈയ്യിലും കാലിലും മരത്തിന്റെ വേരുകള്‍ പോലെ തഴമ്പ് വളരുന്നതിനാല്‍ നടക്കാനോ ആഹാരം കഴിക്കാനോ കഴിയാത്ത അവസ്ഥയിലാണ് കുട്ടി.
Post Your Comments