
ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ആദ്യ ഹജ്ജ് സംഘം തിങ്കളാഴ്ച വൈകീട്ടോടെ ജിദ്ദയിലെത്തി .
സൗദി പ്രാദേശിക സമയം വൈകീട്ട് ആറരയോടടുത്താണ് ജിദ്ദ കിംങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിയ മലയാളി ഹജജ് സംഘത്തെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദേൃാഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു.450 ഹാജിമാരാണ് ആദൃ സൗദി എയര്‍ലൈന്‍സ് വിമാനത്തിലുണ്ടായിരുന്നത്.വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഹാജിമാരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു .തുടർന്ന് ഹാജിമാർ രാത്രിയോടെ ഹാജിമാര്‍ ബസ്സ് മാര്‍ഗം മക്കയിലേക്ക് പോയി.
Post Your Comments