കറാച്ചി● പാകിസ്ഥാനെ ലോകത്തിന്റെ ക്യാന്‍സര്‍ എന്ന് വിശേഷിപ്പിച്ച എം.ക്യു. എം ( മുത്താഹിദ് ഖ്വാമി മൂവ്മെന്റ് ) നേതാവ് അൽതാഫ് ഹുസൈനെതിരേ പാകിസ്ഥാന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കഴിഞ്ഞദിവസം കറാച്ചി പ്രസ്ക്ലബ്ബിനു മുന്നിൽ പാർട്ടി പ്രവർത്തകർ നടത്തിയ പ്രതിഷേധ സമരത്തിനിടെയായിരുന്നു അൽതാഫിന്റെ വിവാദപ്രസംഗം. പോലീസ് ആസ്‌ഥാനത്ത് ഉന്നതതലയോഗം ചേർന്നതിനുശേഷമാണ് അൽതാഫിനെതിരേ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. രാജ്യവിരുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ കുറ്റത്തിന് അൽതാഫ് ഹുസൈനെതിരേ കേസ് രജിസ്റ്റർ ചെയ്തതായി സിന്ധ് പോലീസ് മേധാവി എ.ഡി.ഖ്വാജ അറിയിച്ചു.
Post Your Comments