NewsLife Style

നിങ്ങളുടെ കുട്ടികള്‍ക്ക് വേണ്ട 8 നല്ല ശീലങ്ങള്‍

1. വീട്ടില്‍ എത്തുമ്പോള്‍ കൈയും കാലും കഴുകണം- പുറത്തുപോയി വീട്ടിനുള്ളില്‍ കയറുന്നതിന് മുമ്പ് കൈയും കാലും മുഖവും കഴുകാന്‍ കുട്ടികളെ ശീലിപ്പിക്കുക. വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം എപ്പോഴും കുട്ടികളെ ഓര്‍മ്മിപ്പിക്കുക.

2. ചൂടുവെള്ളം കൊണ്ട് തലമുടി കഴുകരുത്- ചൂടുവെള്ളം ഉപയോഗിച്ച് ഒരുകാരണവശാലും തലമുടി കഴുകരുത്. മുടികൊഴിച്ചിലിനും കഷണ്ടിക്കും ഈ ശീലം കാരണമാകും.

3. ഭക്ഷണശേഷം നന്നായി വായ് കഴുകുക- ഭക്ഷണം കഴിച്ചശേഷം വായ് നന്നായി കഴുകണം. പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഈ ശീലം പിന്തുടരണം.

4. അതിരാവിലെ ഉണരണം- വൈകി ഉറങ്ങുന്നതും വൈകി ഉണരുന്നതുമാണ് ഇക്കാലത്തെ ശീലം. എന്നാല്‍ പണ്ടുകാലങ്ങളില്‍ അങ്ങനെയായിരുന്നില്ല. എന്നാല്‍ ആരോഗ്യകരമായ ശീലത്തില്‍ ഏറ്റവും പ്രധാനമാണ് രാവിലെ ഉണര്‍ന്ന്, പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ച്, പഠനമോ വ്യായാമമോ ചെയ്യുകയെന്നത്.

5. ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കരുത്- ഭക്ഷണം കഴിച്ചശേഷം മാത്രമെ വെള്ളം കുടിക്കാന്‍ പാടുള്ളു. ഭക്ഷണത്തിനൊപ്പം വെള്ളം കുടിച്ചാല്‍ ദഹനത്തെ ബാധിക്കുകയും അസി‍ഡിറ്റി ഉണ്ടാകുകയും ചെയ്യും.

6. ഭക്ഷണത്തിന് മുമ്പ് കൈ നല്ലതുപോലെ കഴുകണം- ശുചിത്വക്കുറവ് മൂലം പിടിപെടാന്‍ സാധ്യതയുള്ള അസുഖങ്ങളെ അകറ്റിനിര്‍ത്താന്‍ ഈ ശീലം പ്രധാനമാണ്.

7. ഭക്ഷണം കഴിക്കേണ്ടത് തറയിലിരുന്ന്- ഡൈനിംഗ് ടേബിളിലും ടിവിക്ക് മുന്നില്‍ കസേരകളിലും ഇരുന്നാണ് ഇന്നത്തെ ഭക്ഷണം കഴിപ്പ്. എന്നാല്‍ പണ്ടുകാലങ്ങളില്‍ ഭക്ഷണം കഴിച്ചിരുന്നത് തറയിലിരുന്നാണ്. കാലം മാറിയപ്പോള്‍ ഈ ശീലം കൈമോശം വന്നു. ഭക്ഷണം നന്നായി ദഹിക്കാന്‍ മാത്രമല്ല, കാല്‍മുട്ടിനും മറ്റും നല്ല വഴക്കം ലഭിക്കാനും ഇത് സഹായിക്കും

8. അത്താഴം നേരത്തെ വേണം- രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം അത്ര നല്ലതല്ല. രാത്രി എട്ടുമണിക്കു മുമ്പ് തന്നെ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിച്ചു ഉടന്‍ ഉറങ്ങാനും പാടില്ല. രണ്ടുമണിക്കൂറിന് ശേഷം മാത്രം മതി ഉറക്കം. നല്ല ഉറക്കം ലഭിക്കുന്നതിനും, ദഹനം എളുപ്പമാക്കുന്നതിനും, അമിതവണ്ണം തടയുന്നതിനും ഈ ശീലം സഹായിക്കും.

shortlink

Post Your Comments


Back to top button