ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഭീകരരുടെ താവളം കണ്ടെത്തുകയും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും രാഷ്ട്രീയ റൈഫിൾസും ചേർന്നാണ് തെരച്ചിലിന് നേതൃത്വം നൽകിയത്.സി ആർ പി എഫ് കമാൻഡർ പ്രമോദ് കുമാറിനെ കൊലപ്പെടുത്തിയ ലഷ്കർ സംഘത്തിൽ പെട്ടവർ പ്രദേശത്ത് ഒളിവിൽ കഴിയുന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം അന്വേഷണം ആരംഭിച്ചത് .ഒരു മോർട്ടാർ , രണ്ട് എ കെ 47 തോക്കുകൾ , 25 മോർട്ടാർ ബോംബുകൾ, 10 ഗ്രനേഡുകൾ , അറുപത് റൗണ്ട് തിരകൾ , വയർലസ് സെറ്റ് , ഡിറ്റണേറ്റർ തുടങ്ങിയവ തെരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട് .
Post Your Comments