കാഞ്ഞങ്ങാട് : ശല്യം ചെയ്യാന്‍ വരുന്നവര്‍ക്കു ആദ്യം രണ്ടു പെടപെടയ്ക്കുകയാണ് വേണ്ടതെന്നു പെണ്‍കുട്ടികളോട് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. ഇതിനു ശേഷം പരാതി കൊടുത്താല്‍ മതിയെന്നും കാസര്‍കോട് ഉദിനൂര്‍ ഗവ. സ്‌കൂളില്‍ കുട്ടികളുമായി സംവദിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് ഇപ്പോഴത്തെ നിയമങ്ങള്‍ പര്യാപ്തമാണോ എന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
14 സെക്കന്‍ഡ് തന്നെ ഒരാള്‍ തുറിച്ചുനോക്കിയതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പൊലീസിനു കേസെടുത്ത് അയാളെ ജയിലിലടയ്ക്കാമെന്ന ഋഷിരാജ് സിങിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇങ്ങനെ അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ടുവരണമെന്നും ഈ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും സിങ് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലെ നിര്‍ഭയ പെണ്‍കുട്ടിയുടെ മരണത്തിനു ശേഷം നിയമം കര്‍ശനമാക്കിയതു പരാമര്‍ശിച്ചായിരുന്നു പ്രസംഗം. കുരുമുളകു സ്‌പ്രേ അടക്കം സുരക്ഷാ മുന്‍കരുതലുകള്‍ പെണ്‍കുട്ടികള്‍ ശീലമാക്കണമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.
Post Your Comments