Kerala

തകര്‍ക്കാന്‍ ആസൂത്രിത ഗൂഢാലോചനയെന്ന് മലബാര്‍ ഗോള്‍ഡ്‌

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാദ ചിത്രത്തിന് വിശദീകരണം

കൊച്ചി● ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ജ്വലറി ശൃംഖലകളിലൊന്നായ മലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ആസൂത്രിതമായ ഗൂഢാലോചന അരങ്ങേറുന്നുവെന്ന് മലബാര്‍ ഗോള്‍ഡ്‌ മാനേജ്മെന്റ്. ആഗോള തലത്തില്‍ വിശ്വാസ്യത നേടിയ ഈ ബ്രാന്റിനെതിരെയുള്ള കുല്‍സിത പ്രചരണങ്ങള്‍ക്കെതിരെ കരുതിയിരിക്കാന്‍ കമ്പനി തങ്ങളുടെ ഇടപാടുകാരോടും നിക്ഷേപ പങ്കാളികളോടും പൊതു ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും മലബാര്‍ ഗോള്‍ഡ്‌ പ്രസ്താവനയില്‍ പറഞ്ഞു.

പാകിസ്ഥാന്റെ ദേശീയ പതാക ആലേഖനം ചെയ്ത കേക്ക് മുറിച്ച് മലബാര്‍ ഗോള്‍ഡ്& ഡയമണ്ട്‌സ് പാക് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു എന്നാണ്‌ സോഷ്യല്‍മീഡിയകലളില്‍ പ്രചരിക്കുന്ന വ്യാജ ചിത്രം പറയുന്നത്. മിഡില്‍ ഈസ്റ്റില്‍ സാന്നിധ്യമുള്ള ഒരു മണി എക്‌സേഞ്ച് കമ്പനി നടത്തിയ പരിപാടിയുടെ ചിത്രമാണ്‌ മലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സിന്റേതെന്ന വ്യാജേന പ്രചരിപ്പിക്കുന്നത്. പ്രസ്തുത കമ്പനിയുടെ ലോഗോ ചിത്രത്തില്‍ വ്യക്തമായി കാണുകയും ചെയാമെന്നും മലബാര്‍ ഗോള്‍ഡ്‌ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

image

സത്യം ഇതായിരിക്കെ, ഈ ചിത്രവും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ പേരും ചേര്‍ത്ത് അസത്യ പ്രചരണം നടത്തുന്നത് തികച്ചും ആക്ഷേപാര്‍ഹമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ വേണ്ടത്ര പരിശോധിക്കാതെ ചില പ്രാദേശിക സംഘങ്ങള്‍ ഈ ചിത്രം കണ്ട് മലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സിനെതിരായി പ്രക്ഷോഭത്തിനു മുതിരുകയുമുണ്ടായി. പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രവുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സ് അധികൃതര്‍ അറിയിച്ചു. മലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സിനെ തകര്‍ക്കാന്‍ ചിലര്‍ ബിസിനസ് ശത്രുത മൂലം നടത്തിയ ഗൂഢലോചനയുടെ ഫലമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യന്‍ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഭാരതീയ സ്ഥാപനമാണ്‌ മലബാര്‍ ഗോള്‍ഡ്& ഡയമണ്ട്‌സ്. 1993-ല്‍ എളിയ നിലയില്‍കോഴിക്കോട് ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ന് 9 രാജ്യങ്ങളിലായി 156 ഷോറൂമുകളും 8,000-ത്തിലധികം ജീവനക്കാരുമായി പടര്‍ന്ന് പന്തലിച്ചു കഴിഞ്ഞു. വിവിധജാതി, മത, പ്രാദേശിക വിഭാഗങ്ങളില്‍ നിന്നായി 2,000-ത്തോളം നിക്ഷേപകരാണ് ഈ കമ്പനിയില്‍, ഇവരില്‍ 400 ഓളം പേര്‍ കമ്പനിക്കുള്ളില്‍ തന്നെ ജോലിചെയ്യുന്നവരാണ്. ഇവരുടെയെല്ലാം ജീവിതാശ്രയമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനെ അകാരണമായി കരിവാരിത്തേയ്ക്കാനുള്ള ശ്രമം ഏതു ഭാഗത്തു നിന്നായാലും അനുവദിക്കാവുന്നതല്ലെന്നും മലബാര്‍ ഗോള്‍ഡ്‌ അധികൃതര്‍ പറഞ്ഞു.

വിവിധസംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സംരംഭങ്ങളിലൂടെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ സാര്‍ത്ഥകമായി ഇടപെടുന്നുണ്ട് മലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സ്. തങ്ങളുടെഎല്ലാ പ്രവര്‍ത്തനങ്ങളിലും ഉയര്‍ന്ന സുതാര്യതയും സത്യസന്ധതയും പുലര്‍ത്തുന്ന മലബാര്‍ ഗോള്‍ഡ് &ഡയമണ്ട്‌സിനെക്കുറിച്ചള്ള അസത്യപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഈ വിഷയത്തില്‍ ഏതുവിധ വിവരങ്ങള്‍ക്കും ദയവായി നേരിട്ട് 9995222949 എന്ന നമ്പറില്‍ നിഖില്‍ ഹരീന്ദ്രനെ ബന്ധപ്പെടാവുന്നതാണെന്നും മലബാര്‍ ഗോള്‍ഡ്‌ അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button