ബോൾട്ട് വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത പുറത്തു വന്നതിനു പുറകെ സോഷ്യൽ മീഡിയയിൽ മറ്റൊരു വാർത്ത വൈറലായിരിക്കുകയാണ് .കാമുകിയായ കാസി ബെന്നറ്റും ആയിട്ടുള്ള വിവാഹത്തിന് ബോള്‍ട്ട് പച്ചക്കൊടി കാണിച്ചിരിക്കുന്നു എന്ന വാർത്ത പുറത്തുവിട്ടത് ബോള്‍ട്ടിന്റെ സഹോദരി ഷെറിനാണ് .
ബോള്‍ട്ട് റിയോയില്‍ നിന്ന് തിരിച്ചെത്തിയാല്‍ ഉടന്‍ മോതിരമാറ്റം നടന്നേക്കുമെന്നും സഹോദരി സൂചന നല്‍കുന്നു. ട്രിപ്പിള്‍ സ്വര്‍ണത്തില്‍ ട്രിപ്പിളടിച്ച് ചരിത്രം കുറിച്ച് ഒളിമ്പിക്സിനോട് വിട പറഞ്ഞ ബോള്‍ട്ട് കാസിയുമായുള്ള വിവാഹത്തിന് സമ്മതം മൂളിയതായാണ് വാര്‍ത്ത.ഇപ്പോൾ ബോൾട്ടിനെ ചുറ്റിപറ്റി പുതിയൊരു വാർത്ത പുറത്തു വന്നിരിക്കുകയാണ് .ഇരുപതു വയസുള്ള ജെഡി ദുആർട്ടെ എന്ന പെൺകുട്ടി സോഷ്യൽ മീഡിയയിൽ ബോൾട്ടുമായിട്ടുള്ള ഫോട്ടോ ഷെയർ ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വാർത്ത വൈറലായിക്കൊണ്ടിരിക്കുകയാണ് . ഇവരിൽ ആരാണ് ബോൾട്ടിന്റെ കാമുകി എന്ന സംശയത്തിലാണ് ബോൾട്ടിന്റെ ആരാധകർ.
Post Your Comments