Kerala

പാകിസ്ഥാന്‍ നരകമല്ല; മാപ്പ് പറയില്ലെന്ന് രമ്യ

ബംഗളുരു ● പാകിസ്ഥാന്‍ നരകമല്ല എന്ന തന്റെ പരാമര്‍ശം തെറ്റല്ലെന്നും മാപ്പ് പറയില്ലെന്നും നടി രമ്യ. ഞാന്‍ മാപ്പു പറയില്ല. കാരണം ഞാന്‍ തെറ്റൊന്നും ചെയ്തി്ട്ടില്ല. ഞാനെന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്. ജനാധിപത്യം അതിന് അംഗീകരിക്കുന്നുണ്ടെന്നും രമ്യ പറഞ്ഞു. ഈ ചെറിയ സംഭവത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിച്ചാല്‍ ഇതിനേക്കാള്‍ വലിയ കാര്യങ്ങള്‍ക്ക് പൊരുതാനുള്ള അവകാശം പോലും ഇല്ലാതാകും. എന്റെ വീക്ഷണങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള സ്വാതന്ത്യം എനിക്കുണ്ടെന്നും രമ്യ വ്യക്തമാക്കി.

രമ്യക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കര്‍ണാടകയിലെ അഭിഭാഷകനായ വിത്തല്‍ ഗൗഡയാണ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.

പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത് പോലെ പാക്കിസ്ഥാന്‍ നരകമൊന്നുമല്ല. അവിടെയത്തിയ തനിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നുമായിരുന്നു രമ്യ പറഞ്ഞത്. വനിതാ ജയില്‍ സന്ദര്‍ശനവേളയിലായിരുന്നു രമ്യയുടെ പരാമര്‍ശം.

shortlink

Post Your Comments


Back to top button