Gulf

പ്രവാസി മലയാളികൾക്ക് അഭിമാനമായി ജോമോൻ

റിയാദ് ● കഴിഞ്ഞ ദിവസം വൈകിട്ടോടെ യാണ് ജോമോൻ ഷട്ടർ അറേബ്യക്ക് റിയാദിലെ കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിനു സമീപത്തു നിന്നും 5503 റിയാലുകൾ എന്നിവയടങ്ങുന്ന പേഴ്സ് കളഞ്ഞു കിട്ടിയിരുന്നു. ഇത് യഥാർത്ഥനായ ഈജിപ്ഷ്യൻ സ്വദേശിക്ക് തിരിച്ചു നൽകി മലയാളികൾക്ക് അഭിമാനമായി ജോമോൻ ഷട്ടർ അറേബ്യ. റിയാദിൽ കാനോൻ ടെക്നീഷനായ ജോമോൻ ഷട്ടർ അറേബ്യ ഫോട്ടോഗ്രാഫി ഗ്രൂപ്പിലെ സജീവ മായ അംഗമാണ്. ജോമോൻ പലരുമായും ബന്ധപ്പെട്ടെങ്കിലും യഥാർഥ ഉടമസ്ഥനെ കണ്ടെത്തിയില്ല. അതിനിടയിൽ ഷട്ടർ അറേബ്യ മെമ്പർ എടവണ്ണ സുനിൽ ബാബുമായി ബന്ധപ്പെടുകയും അദ്ദേഹം അൽരാജി ബാങ്കിൽ ജോലി ചെയ്യുന്ന ജലീൽ കൊച്ചിയുടെ സഹായത്താൽ ഇഖാമ നമ്പർ ട്രേസ് ചെയ്തു യഥാർത്ഥ ഉടമയുടെ ടെലഫോൺ നമ്പർ ലഭിക്കുകയുണ്ടായി. അതിനു ശേഷം നമ്പറിൽ ബന്ധപ്പെട്ടു അങ്ങിനെ യഥാർത്ഥ ഉടമസ്ഥനെ തിരിച്ചറിഞ്ഞു.

പഴ്സിന്റെ ഉടമസ്ഥനായ ഈജിപ്ത്യൻ സ്വദേശി എല്‍സയിദ് ഫരാഗ് ഇസ്മായില്‍ റഷീദും, അദ്ദേഹത്തിന്റെ മാനേജരായ എൻ ജിനീയർ മുഹമ്മദ് സാദ്ഉം കൂടെ ഇന്നലെ വൈകിട്ട് മലാസിലെ കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിന്റെ പരിസരത്ത് വന്ന് സാധനങ്ങൾ ഏറ്റു വാങ്ങി. സാധനങ്ങൾ കൈമാറുന്ന സമയത്ത് അദ്ദേഹത്തിന്റെ മുഖത്ത് ഭയങ്കര ആശ്ചര്യവും ആഹ്ലാദവും കാണാമായിരുന്നു. നിങ്ങൾക്കുള്ളത് ദൈവം നൽകും എന്നു അദ്ദേഹം ആവർത്തിച്ചു. കമ്പനിയുടെ കാശ് കൊണ്ട് സാധനങ്ങൾ വാങ്ങാൻ വന്നതായിരുന്നു എന്ന് അറിയിച്ചു അതിനിടയിലാണ് പേഴ്സ് നഷ്ടപ്പെട്ടത്. മാസത്തിൽ 2000 റിയാൽ മാത്രമേ അദ്ദേഹത്തിനു ശമ്പളമായിട്ടും എന്നും അറിയിച്ചു. ഈ കളഞ്ഞു പോയ കാശ് തിരിച്ചു കിട്ടിയില്ലെങ്കിൽ കമ്പനി സാലറിയിൽ നിന്ന് കമ്പനി കാശ് തിരിച്ചു പിടിക്കുമായിരുന്നു എന്നു അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button