ഫ്രാങ്ക്ഫര്‍ട്ട്● മദ്യപിച്ച് വിമാനം പറത്താനെത്തിയ ശ്രീലങ്കയുടെ ദേശീയ വിമാനക്കമ്പനിയുടെ പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു. 274 യാത്രക്കാരുമായി ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ലങ്കന്‍ തലസ്ഥാനമായ കൊളംബോയിലേക്ക് പറക്കാന്‍ ഒരുങ്ങുന്നതിന് തൊട്ട് മുന്‍പാണ് പൈലറ്റ് ബ്രെതലൈസര്‍ പരിശോധനയില്‍ കുടുങ്ങിയത്. പൈലറ്റ് കാഴ്ചയില്‍ തന്നെ മദ്യപിച്ചിരുന്നതായി വ്യക്തമായിരുന്നെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്നു ശ്രീലങ്കര്‍ എയര്‍ലൈന്‍സ് UL554 വിമാനം 15 മണിക്കൂറിലേറെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍കുടുങ്ങി. ഒടുവില്‍ എയര്‍ബസ് A330 മോഡല്‍ വിമാനത്തിന് മറ്റൊരു പൈലറ്റിനെ എത്തിച്ചാണ് ശ്രീലങ്കയിലേക്ക് യാത്ര ആരംഭിച്ചത്.
Post Your Comments