Kerala

പിണറായിയ്ക്ക് പിന്തുണയുമായി വെള്ളാപ്പള്ളി

കൊല്ലം● ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി എസ്.എന്‍.ഡി.പിയോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായിയുടെ നിര്‍ദേശം സദുദ്ദേശ്യപരമാണെന്നും അതിലെ പ്രായോഗികത പരിഗണിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആചാരങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണം. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാദിവസവും നടതുറക്കണമെന്ന നിര്‍ദ്ദേശത്തില്‍ തെറ്റില്ല. സ്ത്രീ പ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമവായം. പിണറായി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് . വിവാദമുണ്ടാക്കുന്നത് കൊണ്ട് പ്രയോജനമില്ല. ഇക്കാര്യത്തില്‍ യോഗം വിവാദത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button