
ബെയ്‌റൂട്ട് :• ലോകമനഃസാക്ഷിയെ പിടിച്ചുകുലുക്കിയ ചിത്രത്തിലെ സിറിയന്‍ ബാലന്‍ ഉമ്രാന്‍ ദഖ്‌നീശ് എന്ന അഞ്ചു വയസുകാരനൊപ്പം മുറിവുകളുമായി രക്ഷപ്പെട്ട മൂത്ത സഹോദരനെ ഒടുവില്‍ മരണം വിളിച്ചു.
വടക്കന്‍ സിറിയന്‍ നഗരമായ അലെപ്പോയില്‍ ബുധനാഴ്ച വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു രക്ഷപ്പെടുത്തിയ അലി ദഖ്‌നീശ് എന്ന പത്തു വയസുകാരനാണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നു മരിച്ചത്.
അലിയുടെ അവയവങ്ങള്‍ക്കും ക്ഷതമേറ്റിരുന്നു. ഉമ്രാനെയും രണ്ടു സഹോദരങ്ങളെയും മാതാപിതാക്കളെയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു രക്ഷപ്പെടുത്തുന്ന വിഡിയോയും ചോര വാര്‍ന്നൊഴുകുന്ന മുഖവുമായി ഞെട്ടല്‍ മാറാതെ നിര്‍വികാരനായി ആംബുലന്‍സില്‍ ഇരിക്കുന്ന ബാലന്റെ ദൃശ്യവും സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ദുരന്തചിത്രമായി മാറിക്കഴിഞ്ഞു.
Post Your Comments